പത്താമത്തെ ക്ലബ്ബിനെ കൂടി സ്വന്തമാക്കി, ഞെട്ടിച്ച് സിറ്റി ഗ്രൂപ്പ്
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്താമത്തെ ക്ലബിനെ കൂടി സ്വന്തമാക്കി പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഉടമസ്ഥരായ സിറ്റി ഗ്രൂപ്പ്. ഫ്രഞ്ച് സെക്കന്റ് ഡിവിഷന്‍ ക്ലബായ എസ്ടാക്കിനെയാണ് സിറ്റി ഗ്രൂപ്പ് ഏറ്റവും ഒടുവില്‍ സ്വന്തമാക്കിയത്.
മാഞ്ചസ്റ്റര്‍ സിറ്റിയെ കൂടാതെ ലോകോത്തര ക്ലബ്ബുകളായ ജിറോണ എഫ് സി, മെല്‍ബണ്‍ സിറ്റി എഫ് സി തുടങ്ങിയ ക്ലബ്ബുകളും സിറ്റി ഗ്രൂപ്പിന്റെ കീഴിലാണ്.
ഞങ്ങള്‍ക്ക് കുറച്ച് കാലമായി ഫ്രഞ്ച് ഫുട്‌ബോളിനോട് താല്‍പ്പര്യമുണ്ട്, വളരെക്കാലമായി ESTAC നിരീക്ഷിക്കുകയായിരുന്നു, ഇതോടെ ഞങ്ങളുടെ പത്താമത്തെ ക്ലബ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി ഫ്രാന്‍സില്‍ സ്ഥിരമായ സാന്നിധ്യമുള്ളതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്’ സിറ്റി ഗ്രൂപ്പ് ഉടമസ്ഥനായ എക്‌സിക്യൂട്ടീവ് ഫെറാന്‍ സോറിയാനോ പറഞ്ഞു.
നേരത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് മുംബൈ സിറ്റിയെ ഗ്രൂപ്പ് നേരത്തെ സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ക്ലബിന്റെ 70 ശതമാനം ഓഹരിയാണ് സിറ്റി ഗ്രൂപ്പ് സ്വന്തമാക്കിയത്.
2008ല്‍ അബുദാബി രാജകുടുംബാഗമായ ഷെയ്ഖ് മന്‍സൂറിന്റെ നേതൃത്ത്വത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സ്വന്തമാക്കിയതോടെയാണ് ക്ലബിന് നല്ലകാലം തുടങ്ങിയത്. തുടര്‍ന്ന് ഓസ്ട്രേലിയ, ചൈന, ജപ്പാന്‍, സ്പെയിന്‍, അമേരിക്ക, യുറുഗ്വെ എന്നീ രാജ്യങ്ങളിലും ഇവര്‍ ഫുട്ബോള്‍ ടീമുകളെ സ്വന്തമാക്കി.