അർജന്റീനിയൻ യുവപ്രതിഭക്കു പിന്നാലെ മാഞ്ചസ്റ്റർ സിറ്റി, സ്‌ക്വാഡ് ശക്തമാക്കാൻ ഗാർഡിയോള

പ്രതിഭയുള്ള യുവതാരങ്ങൾക്ക് വലിയ പരിഗണന നൽകുന്ന പരിശീലകനാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പെപ്‌ ഗാർഡിയോള. അതുകൊണ്ടു തന്നെ പ്രതിഭയുള്ള നിരവധി യുവതാരങ്ങളെ സ്‌ക്വാഡിലേക്ക് ഉൾപ്പെടുത്തുന്നതിൽ ഗാർഡിയോള ശ്രമിക്കാറുണ്ട്. നിലവിൽ സിറ്റിയുടെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായ ഫിൽ ഫോഡൻ  ഗാർഡിയോളയുടെ കണ്ടെത്തലാണ്.  പ്രതിരോധനിരയിൽ ഇതിനകം തന്നെ യുവതാരങ്ങളായ ടെയ്ലർ ഹാർവുഡ് ബെല്ലിസിനും  കോൾ പാൽമെറിനും ഗാർഡിയോള അവസരം നൽകിയിരുന്നു.

പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം അർജന്റീനയിൽ നിന്നും മറ്റൊരു യുവപ്രതിഭയിലും പെപ്‌ ഗാർഡിയോള നോട്ടമിട്ടിട്ടുണ്ടെന്നാണ്. അർജന്റീനിയൻ ക്ലബ്ബായ എസ്റ്റുഡിയന്റെസിന്റെ യുവതാരമായ ഡാരിയോ  സാർമിയെന്റോയെയാണ് പെപ്‌ ഗാർഡിയോള നോട്ടമിട്ടിരിക്കുന്നത്. പതിനേഴുവയസുള്ള ഈ അർജന്റീനിയൻ പ്രതിഭ കഴിഞ്ഞ വർഷമാണ്  എസ്റ്റുഡിയന്റെസിനായി അരങ്ങേറുന്നത്.

പതിനെട്ടു മില്യൺ യൂറോ വിലയുള്ള  താരത്തിന്റെ വളർച്ച സൂക്ഷ്മമായി സിറ്റി നിരീക്ഷിക്കുന്നുണ്ട്. അർജന്റീനയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം  താരത്തിനു പതിനെട്ടുവയസു തികഞ്ഞാൽ അടുത്തവർഷം തന്നെ കരാറിലെത്താനാണ് സിറ്റിയുടെ നീക്കമെന്നാനാണ് അറിയാനാവുന്നത്. ഇടങ്കാലനായ അർജന്റീനിയൻ അണ്ടർ 17 താരം  എസ്റ്റുഡിയെന്റസിൽ പരിശീലകൻ ഗബ്രിയേൽ മിലിറ്റോയുടെ കീഴിൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവെക്കുന്നത്.

തങ്ങളുടെ അക്കാഡമിയിലേക്ക് എപ്പോഴും മികച്ച യുവപ്രതിഭകളെ സ്വന്തമാക്കാൻ സിറ്റിയെപ്പോഴും ശ്രമിക്കാറുണ്ട്. ഈ വർഷം തന്നെ ബാഴ്‌സയുടെ ലക്ഷ്യമായിരുന്ന ബ്രസീലിയൻ ക്ലബ്ബായ കോർട്ടിബോയുടെ  യുവപ്രതിഭയായ യാൻ കൂട്ടോയേയും  യുവന്റസിൽ നിന്നും പാബ്ലോ മൊറേനോയേയും സിറ്റി സ്വന്തമാക്കിയിരുന്നു. സിറ്റിയുമായി പുതിയ കരാറിലെത്തിയതോടെ ഗാർഡിയോള യുവപ്രതിഭകളെ സ്വന്തമാക്കി ശക്തമായ സ്‌ക്വാഡുണ്ടാക്കാനുള്ള ശ്രമമാരംഭിച്ചിരിക്കുകയാണ്. അതിലേക്കാണ് ഇപ്പോൾ സാർമിയെന്റോയേയും  ഗാർഡിയോള പരിഗണിച്ചിരിക്കുന്നത്.

You Might Also Like