അമ്പരപ്പിക്കുന്ന തീരുമാനവുമായി ക്രിസ് ലിന്‍, സ്ഥാനം ഒഴിഞ്ഞു

Image 3
CricketTeam India

ബിഗ് ബാഷ് ലീഗില്‍ ബ്രിസ്‌ബെയിന്‍ ഹീറ്റിന്റെ ക്യാപ്റ്റന്‍സി സ്ഥാനം ഒഴിഞ്ഞ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ക്രിസ് ലിന്‍. താന്‍ സ്ഥാനം ഒഴിയുന്നതായി ക്രിസ് ലിന്‍ തന്നെയാണ് പ്രഖ്യാപിച്ച്ത്. ബിഗ് ബാഷ് ആരാധകര്‍ക്കിടയില്‍ ഏറെ ഞെട്ടലുണ്ടാക്കുന്ന വാര്‍ത്താണിത്.

കഴിഞ്ഞ സീസണില്‍ ടീമിനെ മൂന്നാം സ്ഥാനത്തേക്ക് നയിക്കുവാന്‍ ലിന്നിന് സാധിച്ചിരുന്നു. ടീമിന് വേണ്ടി പരിക്ക് കാരണം അഞ്ച് മത്സരങ്ങളില്‍ കളിക്കാതിരുന്നിട്ടും ലിന്‍ തന്നെയായിരുന്നു ബ്രിസ്‌ബെയന്റെ ടോസ് സ്‌കോറര്‍.

ലിന്‍ കളിക്കാത്ത സമയത്ത് ടീമിനെ നയിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജിമ്മി പിഴേസണ്‍ ആണ് അദ്ദേഹത്തിന് പിന്‍ഗാമിയായി ബ്രിസ്‌ബെയ്ന്‍ ഹീറ്റ്‌സിനായി ബാറ്റേന്തുക.

തനിക്ക് ടീമിനെ മൂന്ന് വര്‍ഷത്തോളം നയിക്കാനായത് വലിയ കാര്യമാണെന്നും എന്നാല്‍ പുതിയൊരു ടീമിനെ പുതിയ ക്യാപ്റ്റന്റെ കീഴില്‍ വാര്‍ത്തെടുക്കുവാനായി ഒരു മാറ്റം അനിവാര്യമാണെന്നും ക്രിസ് ലിന്‍ സൂചിപ്പിച്ചു. ബിഗ് ബാഷിന്റെ അഞ്ചാം സീസണിലും ടീമിനെ ലിന്‍ നയിച്ചിട്ടുണ്ട്.

അതെസമയം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് ക്രിസ് ലിന്‍. താരനിബിന്ധമായ മുംബൈ ടീമില്‍ ക്രിസ് ലിന്നിന് കാര്യമായ അവസരങ്ങളൊന്നും ലഭിക്കാറില്ല.