മുംബൈയോട് പകതീര്‍ത്ത് ലിന്‍, സിക്‌സ് അടിച്ച് മാത്രം നേടിയത് 120 റണ്‍സ്

Image 3
CricketCricket News

ഐപിഎല്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഒരു മത്സരത്തില്‍ പോലും ഇടംനല്‍കാതെ ബെഞ്ചിലിരുത്തിയ ഓസീസ് വെടിക്കെട്ട് വീരന്‍ ക്രിസ് ലിന്‍ പക തീര്‍ത്തത് ക്യൂന്‍സ് ലാന്‍ഡ് പ്രീമിയര്‍ ക്രിക്കറ്റ് ടി20 മത്സരത്തില്‍. കേവലം 55 പന്തില്‍ 20 സിക്‌സും അഞ്ച് ബൗണ്ടറിയും സഹിതം 154 റണ്‍സാണ അടിച്ച് കൂട്ടിയത്.

സിക്‌സിലൂടെ മാത്രം ലിന്‍ 120 റണ്‍സാണ് ലിന്‍ സ്വന്തം ടീമായ ബ്രിസ്‌ബെയ്ന്‍ ഹീറ്റിനായി നേടിയത്. ബൗണ്ടറി കൂടി ചേര്‍ത്താല്‍ അത് 140 റണ്‍സാകും. വെറും 14 റണ്‍സ് മാത്രമാണ് ലിന്‍ ഓടിയെടുത്തത്. ഇതോടെ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് ലിന്നിന്റെ ടീം സ്വന്തമാക്കിയത്.

മുന്‍ ഓസീസ് ഓപ്പണര്‍ മാത്യൂ റെന്‍ഷായും ലിന്നിന് ഉറച്ച പിന്തുണ നല്‍കി. 29 പന്തല്‍ 55 റണ്‍സാണ് റെന്‍ഷാ സ്വന്തമാക്കിയത്. ഇരുവരും കൂടി 149 റണ്‍സിന്റെ കൂട്ടുകെട്ടും ഉണ്ടാക്കി.

എന്നാല്‍ സണ്‍ഷൈന്‍ കോസ്റ്റയും അതേനാണയത്തില്‍ തിരിച്ചടിക്കുകയായിരുന്നു. ബ്ലാക്കെ മഹറിന്റെ 35 പന്തിലെ സെഞ്ച്വറി മികവില്‍ ഏഴ് വിക്കറ്റിന് 248 റണ്‍സാണ സണ്‍ഷെയന്‍ കോസ്റ്റ സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ചരിത്രത്തില്‍ ഏറ്റവും അധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുളള താരമാണ് ക്രിസ് ലിന്‍. 75 ഇന്നിംഗ്‌സില്‍ നിന്ന് 2332 റണ്‍സാണ് ബിഗ് ബാഷില്‍ ലിന്‍ നേടിയിട്ടുളളത്.

ഐപിഎല്ലില്‍ 2019 വരെ കൊല്‍ക്കത്തയുടെ താരമായിരുന്ന ലിന്‍ കഴിഞ്ഞ സീസണിലാണ് മുംബൈയ്‌ക്കൊപ്പം ചേര്‍ന്നത്. എന്നാല്‍ പ്രതിഭകളുടെ ധാരാളിത്തമുളള മുംബൈ ടീമില്‍ ഒരു അവസരം പോലും ക്രിസ് ലിന്നിന് ലഭിച്ചിരുന്നില്ല.