42ാം വയസ്സില്‍ അമ്പരപ്പിച്ച് വീണ്ടും ഗെയ്ല്‍, എന്തൊരു അത്ഭുതം!

Image 3
CricketTeam India

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം യൂണിവേഴ്‌സ് ബോസ് ക്രിസ് ഗെയ്ല്‍ വീണ്ടും വെസ്റ്റിന്‍ഡീസ് ടീമിലേക്ക് മടങ്ങിയെത്തുന്നു. മര്‍ച്ചില്‍ നടക്കുന്ന ശ്രീലങ്കയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി20 പരമ്പരയിലാണ് ഗെയ്ല്‍ വീണ്ടും വെസ്റ്റിന്‍ഡീസ് ജഴ്‌സി അണിയുക.

ഇതിനായി നിലവില്‍ കളിക്കുന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ് ടീമില്‍ നിന്നും താരം പിന്മാറിയിരുന്നു. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള കുറിപ്പിലാണ് താന്‍ ദേശീയ ടീമില്‍ ഉണ്ടാവുമെന്ന ഗെയ്ല്‍ വെളിപ്പെടുത്തിയത്.

ശ്രീലങ്കന്‍ പരമ്പര മാര്‍ച്ച് നാലിനാണ് ആരംഭിക്കുക. മാര്‍ച്ച് 8ന് പരമ്പര അവസാനിച്ചതിനു ശേഷം ഗെയില്‍ പിഎസ്എലിലേക്ക് മടങ്ങിയെത്തും. ഒരു ഫിറ്റ്‌നസ് ടെസ്റ്റ് നടത്തിയതിനു ശേഷമാവും അവസാന സ്‌ക്വാഡ് പ്രഖ്യാപിക്കുക.

2019 ഓഗസ്റ്റില്‍ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലാണ് ഗെയില്‍ വിന്‍ഡീസ് ജഴ്‌സിയില്‍ അവസാനമായി കളിച്ചത്. നിലവില്‍ ടി20 ക്രിക്കറ്റിലെ ഇതിഹാസമായാണ് ഗെയ്‌ലിനെ പരിഗണിക്കപ്പെടുന്നത്. ടി20യില്‍ സിക്‌സറിലൂടെ മാത്രം 10000 റണ്‍സ് സ്വന്തമാക്കിയ താരമാണ് ഗെയ്ല്‍.

നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമാണ് ഗെയ്ല്‍. കഴിഞ്ഞ സീസണിലും പഞ്ചാബിനായി ഗെയ്ല്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചിരുന്നു.