42ാം വയസ്സിലും ഗെയിലാട്ടം നിലക്കില്ല, പുതിയ ടീം സ്വന്തമാക്കി

Image 3
CricketCricket News

പ്രായം വെറു അക്കങ്ങള്‍ മാത്രമാണെന്ന് തെളിയിച്ച വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയില്‍ കരീബിയന്‍ സൂ്പ്പര്‍ ലീഗിലേക്ക് മടങ്ങിയെത്തുന്നു. കഴിഞ്ഞ വര്‍ഷം കരീബിയന്‍ സൂ്പ്പര്‍ ലീഗ് വിട്ട താരം ഇത്തവണ സെയിന്റ് കിറ്റ്‌സ് & നെവിസ് പാട്രിയറ്റ്‌സിന് വേണ്ടി കളിക്കാനാണ് ലീഗിലേക്ക് മടങ്ങി വരുന്നത്.

സെയിന്റ് കിറ്റ്‌സ് & നെവിസ് പാട്രിയറ്റ്‌സ് ടീം തങ്ങളുടെ സോഷ്യല്‍ മീഡിയ അകൗണ്ടുകളിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇതോടെ കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഏക്കാലത്തേയും റണ്‍ സ്‌കോറര്‍മാരില്‍ രണ്ടാം സ്ഥാനത്തുളള ഗെയില്‍ റണ്‍വേട്ട തുടരും.

2020 സീസണിന് മുമ്പ് താരം ജമൈക്ക തല്ലാവാസ് കോച്ചുമായി തെറ്റിപ്പിരിഞ്ഞ് ആണ് ടീമില്‍ നിന്ന് വിടവാങ്ങിയത്. പിന്നീട് കഴിഞ്ഞ സീസണ്‍ ഗെയില്‍ കളിച്ചിരുന്നില്ല. പുതിയ ടീം പാട്രിയറ്റ്‌സിന് വേണ്ടി ഗെയില്‍ ഇതിന് മുമ്പും കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ വെറും ഒരു മത്സരത്തില്‍ മാത്രം വിജയിച്ച പാട്രിയറ്റ്‌സിന് ഗെയിലിന്റെ വരവ് വലിയ ആശ്വാസമാണ്.

നേരത്തെ കോവിഡ് കാരണം പാതിവഴിയില്‍ ഉപേക്ഷിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗെയില്‍ മികച്ച ഫോമിലായിരുന്നു. ഐപിഎല്ലില്‍ പഞ്ചാബിനായാണ് ഗെയില്‍ കളിക്കുന്നത്. നിലവില്‍ വെസ്റ്റിന്‍ഡീസ് ടി20 സ്‌ക്വാഡില്‍ ഉള്‍പ്പെട്ട താരമാണ് ഗെയില്‍.