ലോകം കാത്തിരിക്കുന്ന വാര്‍ത്തയെത്തി, ആദ്യം മുടങ്ങിയ ലീഗ് തുടങ്ങുന്നു

കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം ചൈനയില്‍ നിന്നും ഫുട്‌ബോള്‍ ലോകത്തിന് സന്തോഷ വാര്‍ത്ത. കൊറോണ മൂലം ആദ്യം ഫുട്‌ബോള്‍ ലീഗ് മുടങ്ങിയ ചൈനയിലെ ഫുട്‌ബോള്‍ ലീഗ് ഉടന്‍ ആരംഭിക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരിയില്‍ തുടങ്ങേണ്ടിയിരുന്ന ലീഗ് ജൂണ്‍ അവസാനത്തോടെ തുടങ്ങാനാണ് അധികൃതര്‍ ആലോചിക്കുന്നത്.

ഇത് സംബന്ധിച്ച് ചൈനീസ് ക്ലബുകളെ ഉദ്ദരിച്ചാണ് മധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സീസണ്‍ ചുരുക്കില്ല എന്നും മുഴുവന്‍ മത്സരങ്ങളും പൂര്‍ത്തിയാക്കുന്ന തരത്തില്‍ തന്നെയാകും ലീഗ നടക്കുക എന്നും വാര്‍ത്തകളുണ്ട്.

നേരത്തെ ലാലിഗ തുടങ്ങുന്നതിനെ കുറിച്ചും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ജൂണ്‍ ആറ് മുതല്‍ ലാലിഗ പുനരാരംഭിക്കാനാണ് സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ ആലോചിക്കുന്നത്.

നിലവില്‍ കോവിഡ് സ്പെയിനില്‍ നിയന്ത്രണ വിധേയമായിട്ടില്ല. എന്നാല്‍ മരണനിരും രോഗികളുടെ എണ്ണവും കുറഞ്ഞ് വരുന്നുണ്ട്. അതിനാലാണ ലാലിഗ പുനരാരംഭിക്കുന്നതിനെ കുറിച്ച് അധികൃതര്‍ ആലോചിക്കുന്നത്.

ആഴ്ചയില്‍ ഒരു ടീമിന് രണ്ടു മത്സരങ്ങള്‍ എന്ന രീതിയില്‍ കളിച്ച് സീസണ്‍ അവസാനിപ്പിക്കാനാണ് തീരുമാനം. മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ ആകും നടക്കുക. ടീമുകള്‍ക്ക് പരിശീലനം തുടങ്ങുന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം ലാലിഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഒരു മാസത്തോളം സമയം താരങ്ങള്‍ക്ക് ഒക്കെ ഫിറ്റ്നെസ് വീണ്ടെടുക്കാന്‍ വേണ്ടി ലഭിക്കും.

നിലവില്‍ 27 മത്സങ്ങളിടില്‍ നിന്നും 58 പോയന്റുമായി ബാഴ്സലോണയാണ് ലീഗില്‍ ഒന്നാമത്. അത്രയും മത്സരങ്ങളില്‍ നിന്നും തന്നെ 56 പോയന്റുമായി റയല്‍ തൊട്ടുപിറകിലുണഅട്. സെവിയ്യ (47), റയല്‍ സൊസീഡാസ് (46), ഗെറ്റഫെ (46) എന്നീ ടീമുകളാണ് മറ്റ് അഞ്ച് സ്ഥാനത്തുളളത്.

You Might Also Like