ചാമ്പ്യൻസ്‌ലീഗ് ആണ് ഏകലക്ഷ്യം, വിരമിക്കലെന്നെ പേടിപ്പെടുത്തുന്നില്ലെന്നു ചെല്ലിനി

Image 3
FeaturedFootballSerie A

വിരമിക്കുന്ന കാര്യം  തന്നെ  ഭയപ്പെടുത്തുന്നില്ലെന്നും തന്റെ ഒരേയൊരു ലക്ഷ്യം യുവന്റസിനോടൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നതാണെന്നു  വെളിപ്പെടുത്തിയിരിക്കുകാണ്  യുവന്റസ് പ്രതിരോധതാരം ജോർജിയോ ചെല്ലിനി.  ഫാൻപേജ് ഡോട്ട് ഇറ്റിന് നൽകിയ അഭിമുഖത്തിലാണ് ചെല്ലിനി ഇക്കാര്യം  വെളിപ്പെടുത്തിയത്. 1996 മുതൽ യുവന്റസ് ആഗ്രഹിച്ചിരുന്ന ഒരേയൊരു കാര്യം അതാണെന്നുമാണ് യുവന്റസ് നായകന്റെ പക്ഷം.

2005-ലാണ് ചെല്ലിനി യുവന്റസിൽ എത്തുന്നത്. യുവന്റസിന്റെ പ്രതിരോധനിരയിലെ കരുത്തുറ്റ സാന്നിധ്യമാണ് ഇതുവരെയും ചെല്ലിനി. നിലവിൽ മുപ്പത്തിയാറുകാരനായ താരത്തിന്  യുവന്റസിൽ വർഷങ്ങൾ കുറവാണെങ്കിലും വിരമിക്കണമെന്ന കാര്യം തന്നെ ഭയപ്പെടുത്തിന്നില്ലെന്നാണ്  ചെല്ലിനിയുടെ പക്ഷം. ഒപ്പം  2020 യുറോക്ക് ശേഷം വിരമിക്കാൻ തീരുമാനം എടുത്തിരുന്നുവെന്നും അദ്ദേഹം മനംതുറന്നു.

“ചാമ്പ്യൻസ് ലീഗ് കിരീടം സ്വപ്നമാണ്. അതിനേക്കാളുപരി അതൊരു ലക്ഷ്യവുമാണ്. അത്‌ ഞങ്ങളുടെ ആഗ്രഹമാണ്. 1996 മുതൽ യുവന്റസ് ആഗ്രഹിക്കുന്നതുമത് തന്നെയാണ്. സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ വന്നതുമുതൽ അദ്ദേഹം അദ്ദേഹത്തിന്റെ മൂല്യം യുവന്റസിനോടൊപ്പം ചേരുന്നുണ്ട്. അദ്ദേഹം ഇവിടെയെത്തുമെന്നു ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.

“അദ്ദേഹം വന്നതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. ഇത്പോലെയൊരു വിജയിക്കൊപ്പം കളിക്കുന്നത് മഹത്തായ കാര്യമാണ് വിരമിക്കലിനെ കുറിച്ച് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. അതിന്റെ എല്ലാ വശങ്ങളെയും പഠിക്കാറുമുണ്ട്. പക്ഷെ അതന്നെ പേടിപ്പെടുത്താറില്ല. ഞാൻ ഒരിക്കലും എന്റേതായ പരിമിതികൾ വെച്ചിട്ടില്ല. പക്ഷെ ഇനി കുറച്ചു കാലമേ ഉള്ളൂവെന്നതിനെക്കുറിച്ച് ഞാൻ തീർച്ചയായും ബോധവാനാണ്.” ചെല്ലിനി വെളിപ്പെടുത്തി.