ഭാവി ക്യാപ്റ്റന്മാരായി ആ മൂന്ന് പേരെ രോഹിത്ത് വളര്‍ത്തിയെടുക്കും, ചീഫ് സെലക്ടറുടെ വെളിപ്പെടുത്തല്‍

Image 3
CricketTeam India

വിരാട് കോഹ്ലിയ്ക്ക് ശേഷം രോഹിത് ശര്‍മ്മ യുഗം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഔദ്യോഗികമായി ആരംഭിച്ചു, ടെസ്റ്റ് ക്രിക്കറ്റില്‍ കൂടി രോഹിത്തിന് ക്യാപ്റ്റന്റെ ആംബാന്‍ഡ് ലഭിച്ചതോടെയാണ് രോഹിത്ത് ശര്‍മ്മ ഇന്ത്യയിലെ ഏറ്റവും കരുത്തനായ ക്രിക്കറ്റാറായി മാറിയത്. ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ രോഹിത് ഇന്ത്യയെ നയിച്ച് പട്ടാഭിഷേകം നടത്തും.

ടെസ്റ്റ് ക്യാപ്റ്റനായി രോഹിത്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെ സെലക്ഷന്‍ കമ്മിറ്റി തലവന്‍ ചേതന്‍ ശര്‍മ്മ, രോഹിത്തിനെ പ്രശംസകൊണ്ട് മൂടി. രാജ്യത്തെ ഒന്നാം നമ്പര്‍ ക്രിക്കറ്റ് താരമായിട്ടാണ് ചേതന്‍ ശര്‍മ്മ രോഹിത്തിന് വിശേഷിപ്പിച്ചത്.

അതെസമയം രോഹിത്തിന് കീഴില്‍ ചില താരങ്ങളെ നായകരായി ഉയര്‍ത്തികൊണ്ട് വരാനുളള പദ്ധതിയും ചേതന്‍ ശര്‍മ്മ വിശദീകരിച്ചു.
34 വയസ്സിന് താഴെയുള്ള ഭാവി ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് കളിക്കാരെയാണ് ശര്‍മ്മ വെളിപ്പെടുത്തിയത്.

ജസ്പ്രീത് ഭുംറ, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരെ രോഹിത് ശര്‍മ്മയുടെ കീഴില്‍ ഭാവി ക്യാപ്റ്റന്‍മാരായി വളര്‍ത്തികൊണ്ടു വരുക.

ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുള്ള ടിം പരമ്പരയില്‍ രോഹിത്ത് ശര്‍ര്‍മ്മയാണ് മെന്‍ ഇന്‍ ബ്ലൂ ടീമിനെ നയിക്കുന്നത്. ഒരു മത്സരം മാത്രം അവശേഷിക്കെ ആതിഥേയര്‍ 2-0ന് പരമ്പരയില്‍ മുന്നിലാണ്. നേരത്തെ വെസ്റ്റിന്‍ഡീസിനെ ഏകദിനത്തില്‍ ഇന്ത്യ 3-0ന് വൈറ്റ് വാഷ് ചെയ്തിരുന്നു.