ഇന്ത്യന്‍ ടീം സെലക്ടറായി മലയാളി താരവും!, സന്തോഷ വാര്‍ത്ത

Image 3
CricketTeam India

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറായി ുന്‍ ഇന്ത്യന്‍ പേസര്‍ ചേതന്‍ ശര്‍മയെ ബിസിസിഐ പ്രഖ്യാപിച്ചു. മൂന്ന് പേരടങ്ങുന്ന കമ്മിറ്റിയില്‍ മലയാളിയും മുന്‍ ഇന്ത്യന്‍ താരവുമായ അബി കുരുവിളയും ദേബാശിഷ് മൊഹന്തിയും ഇടം പിടിച്ചു.

സരണ്‍ ദീപ് സിംഗ്,ജതിന്‍ പരന്‍ജ്പെ,ദെവാംഗ് ഗാന്ധി എന്നിവരുടെ കാലാവധി സെപ്തംബറില്‍ അവസാനിച്ചിരുന്നു. ഇവര്‍ക്ക് പകരക്കാരെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അബി കുരുവിള

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പാവും ഇവര്‍ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. 2022ലും ടി20 ലോകകപ്പ് നടക്കുന്നുണ്ട്.

54കാരനായ ചേതന്‍ ശര്‍മ 23 ടെസ്റ്റില്‍ നിന്ന് 61 വിക്കറ്റും 65 ഏകദിനത്തില്‍ നിന്ന് 67 വിക്കറ്റും 121 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നായി 433 വിക്കറ്റും 107 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്നായി 115 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

‘ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സേവനം ചെയ്യാന്‍ ഒരിക്കല്‍ക്കൂടി അവസരം ചെയ്തതിനെ ഭാഗ്യമായി കാണുന്നു. കുറച്ചു സംസാരിക്കുന്ന ആളാണ് ഞാന്‍. എന്റെ പ്രവര്‍ത്തികള്‍ എന്റെ വാക്കുകളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കും. ബിസിസി ഐയോട് മാത്രമാണ് ഈ അവസരത്തില്‍ എനിക്ക് നന്ദി പറയാനുള്ളത്’-ചേതന്‍ ശര്‍മ പറഞ്ഞു. 1987ലെ ലോകകപ്പില്‍ ഇന്ത്യക്കുവേണ്ടി ഹാട്രിക് നേടിയ താരമാണ് ചേതന്‍ ശര്‍മ.

കപില്‍ ദേവും ചേതന്‍ ശര്‍മ്മയും

മലയാളിയായ അബി കുരുവിളയെ തിരഞ്ഞെടുത്തത് ശരിക്കും അപ്രതീക്ഷിതമായിരുന്നു. ഇന്ത്യക്കുവേണ്ടി 10 ടെസ്റ്റില്‍ നിന്ന് 25 വിക്കറ്റും 25 ഏകദിനത്തില്‍ നിന്ന് 25 വിക്കറ്റും 82 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 290 വിക്കറ്റും 63 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 70 വിക്കറ്റും നേടിയിട്ടുണ്ട്. 2008 മുതല്‍ 2012വരെ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്നു. 2012ല്‍ മുംബൈ ടീമിന്റെ മുഖ്യ സെലക്ടറായും കുരുവിള പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതെസമയം മുന്‍ ഇന്ത്യന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍ മുഖ്യ സെലക്ടറാകാനുള്ള അപേക്ഷ നല്‍കിയിരുന്നെങ്കിലും ഒരു സ്ഥാനത്തേക്കും ബിസിസിഐ പരിഗണിച്ചില്ല. മുന്‍ ഇന്ത്യന്‍ താരം ശ്രീരാമ കൃഷ്ണന്‍ നയന്‍ മോംഗിയ, അമേയ് ഖുറേസിയ, രാജേഷ് ചൗഹാന്‍ എന്നിവരും അപേക്ഷ നല്‍കിയിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.