അവനാണ് ഈ ഐപിഎല്ലിന്റെ കണ്ടെത്തല്‍, സംഗക്കാര തുറന്ന് പറയുന്നു

Image 3
CricketIPL

കോവിഡ് കാരണം പാതി വഴിയില്‍ നിലച്ച ഐപിഎല്ലിന്റെ 14ാം സീസണിന്റെ കണ്ടെത്തന്‍ പേസര്‍ ചേതന്‍ സക്കറിയയാണെന്ന് ക്രിക്കറ്റ് ഇതിഹാസവും രാജസ്ഥാന്‍ റോയല്‍സ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് കുമാര സംഗക്കാര. നിര്‍ണായക ഘട്ടത്തില്‍ വിക്കറ്റെടുക്കാന്‍ ചേതന്‍ സക്കറിയക്ക് കഴിവ് അമ്പരപ്പിക്കുന്നതാണെന്നും സക്കറിയ വിലയിരുത്തി.

ബാറ്റ്‌സ്മാന്മാരെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ ശേഷിയുള്ള ബൗളറാണ് ചേതനെന്നും അതിന്റെ ഗുണം മറ്റു ബൗളര്‍മാര്‍ക്കും ലഭിയ്ക്കുന്നുണ്ടെന്ന് സംഗക്കാര നിരീക്ഷിക്കുന്നു. ജനുവരി മുതല്‍ താരത്തിന്റെ കുടുംബത്തില്‍ കഷ്ടകാലമായിരുന്നുവെന്നും എന്നാലും താരം അത് തന്നെ ബാധിക്കാതെയുള്ള പ്രകടനമാണ് ഐപിഎലില്‍ പുറത്തെടുത്തത് എന്നും സംഗക്കാര പറഞ്ഞു.

ഐപിഎലില്‍ താരം രാജസ്ഥാന്റെ എല്ലാ മത്സരങ്ങളിലും കളിച്ചിരുന്നു. ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റാണ് ചേതന്‍ സക്കറിയ സ്വന്തമാക്കിയത്. അരങ്ങേറ്റ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഗംഭീര അരങ്ങേറ്റമാണ് സക്കറിയ നടത്തിയത്. 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് ചേതന്‍ സ്വന്തമാക്കിയത്.

അതെസമയം ജീവിതത്തില്‍ ദുരന്ത നായകനാണ് സക്കറിയ. ഐപിഎല്ലിന് തൊടുമുമ്പ് സഹോദരന്‍ ആത്മഹത്യ ചെയ്തിരുന്നു. കൂടാതെ കഴിഞ്ഞ ആഴ്ച്ച അച്ഛന്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു.