യൂറോപ്പിനെ ഞെട്ടിക്കുന്ന ട്രാൻസ്‌ഫർ; യുണൈറ്റഡിന് മറുപടി കൊടുക്കാനുറച്ച് ചെൽസി

ഡോർട്ട്മുണ്ട് താരം താരം ഈഡൻ സാഞ്ചോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെത്തിച്ചതിന് പിന്നാലെ സഹതാരം ഏർലിൻ ഹാലൻഡിനെ ടീമിലെത്തിക്കാൻ കച്ചമുറുക്കി ചിരവൈരികളായ ചെൽസി. ഹാലൻഡിനെ ഈ സീസണിൽ തന്നെ ടീമിലെത്തിക്കാൻ പണമൊഴുക്കുകയാണ് ചെൽസി ഉടമ റോമൻ അബ്രമോവിച് എന്നാണ് റിപ്പോർട്ടുകൾ.


യൂറോപ്പിലെ മിക്കവാറും എല്ലാ ക്ലബുകളും ഏതാനും മാസങ്ങളായി നോർവീജിയൻ യുവതാരത്തിന് പിന്നാലെയാണ്. എന്നാൽ, കൂട്ടത്തിൽ ഏറ്റവും സാധ്യത ചെൽസിക്ക് തന്നെയാണെന്നാണ് ഇ എസ് പി എൻ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ സീസണിൽ ഡോർട്ട്മുണ്ടിനായി വെറും 43 മത്സരങ്ങളിൽ 40 ഗോളുകൾ അടിച്ചുകൂട്ടിയ 20 കാരനായ താരം ചെൽസിയിൽ എത്തുമെന്ന് ഡങ്കൻ കാസിൽസും റിപ്പോർട്ട് ചെയ്യുന്നു.


നിലവിൽ ഡോർട്ട്മുണ്ടുമായി 2024 വരെ കരാറിലുള്ള യുവതാരത്തെ ടീമിലെത്തിക്കണമെങ്കിൽ ചെൽസി വലിയ തുക തന്നെ മുടക്കേണ്ടിവരും. എന്നാൽ റിലീസ് ക്ളോസായി ഡോർട്ട്മുണ്ട് ആവശ്യപ്പെടുന്ന 66മില്യൺ യൂറോ നൽകി ചെൽസി താരത്തെ ടീമിലെത്തിക്കുമെന്നാണ് ഡങ്കൻ കാസിൽസ് പറയുന്നത്.


ഡോർട്ട്മുണ്ടിൽ ഹാലണ്ടിന്റെ സഹതാരമായ സാഞ്ചോയെ കഴിഞ്ഞദിവസം മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെത്തിച്ചിരുന്നു. ഹാലണ്ടിനെ ടീമിലെത്തിച്ച് ഇതിന് മറുപടികൊടുക്കാനാണ് യൂറോപ്യൻ ചാമ്പ്യന്മാരായ ചെൽസിയുടെ ശ്രമം.

You Might Also Like