അവന്റെ മുഖത്ത് പേടിയില്ലായിരുന്നു, ധോണി തീര്‍ത്ത വാരിക്കുഴികളെല്ലാം നിഷ്പ്രഭമായിപ്പോയി

Image 3
CricketIPL

ജോണ്‍ പോള്‍

മുംബൈ ബാറ്റിംഗ് ടൈമില്‍ സ്റ്റമ്പിന് പുറകില്‍ നിന്ന ധോണിയെ ആരൊക്കെ ശ്രദ്ധിച്ചുന്നറിയില്ല. പൊള്ളാര്‍ഡ് കത്തിക്കയറിയപ്പോള്‍ മുതല്‍ ധോണി തന്റെ പഴയ തന്ത്രങ്ങളിലേക്കു തിരിച്ചുപോയി. വളരെ മികച്ച രീതിയിലുള്ള ഫീല്‍ഡ് സെറ്റിംഗ്‌സ് .

കളിക്കിടയില്‍ പലതവണ അത് സ്‌ക്രീനില്‍ കാണിച്ചു. കമന്ററിയില്‍ പലതവണ പറഞ്ഞു. മറ്റുള്ളവര്‍ വീണപ്പോഴും ആര്‍ക്കുവേണ്ടിയാണോ വാരിക്കുഴി തീര്‍ത്തത് അവന്‍ അവിടെത്തന്നെ നിന്നു.

തന്റെ കൈയിലിരിക്കുന്ന ബാറ്റ് വീശിയിലെത്തുന്ന ദൂരത്തില്‍ എങ്ങനെ ബോളുകള്‍ വന്നാലും അതെല്ലാം ഗാലറിയില്‍ വിശ്രമിക്കണമെന്നു തീരുമാനിച്ചുറപ്പിച്ച പൊള്ളാര്‍ഡിനു മുന്നില്‍ ചെന്നൈ ടീം വിറച്ചു. ഫീല്‍ഡിങ് പിഴക്കുന്നു. ധോണിയുടെ മുഖവും മാറുന്നു.

അവസാന ഓവര്‍ പൊള്ളാര്‍ഡ് സ്‌ട്രൈക്ക് എടുക്കുമ്പോള്‍ ചെന്നൈ കളി കൈ വിടുമെന്ന് രണ്ട് മുഖങ്ങള്‍ കാണിച്ചുതന്നു , ചിരിമാഞ്ഞ ധോണിയുടെ മുഖവും എന്തിനുംപോന്ന ആല്‍മവിശ്വാസത്തോടെ നിന്ന പൊള്ളാര്‍ഡിന്റെ മുഖവും.

‘പൊള്ളാര്‍ഡ് – അവന്റെ മുഖത്ത് പേടിയില്ലായിരുന്നു’

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍