ചെന്നൈ ഇന്ന് ഫൈനലിലെത്തും, കാരണം അവരുടെ ക്യാപ്റ്റന്‍ ധോണിയാണ്

മുരളി മേലാട്ട്

2023 ഐപിഎല്‍ സീസണിലേ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടിയത് ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ആയിരുന്നു. കളി ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദ് നരേന്ദ്രമോഡി സ്റ്റേഡിയത്തിലും വിജയം നിലവിലുള്ള ചാമ്പ്യന്മാരായ ഗുജറാത്തിനൊപ്പവും. അതേ ടീമുകള്‍ ക്വാളിഫയറില്‍ ഒന്നും രണ്ടും സ്ഥാനത്ത് നിലയുറപ്പിച്ചു നില്‍ക്കുന്നു

ഇന്നു നടക്കുന്ന മത്സരത്തില്‍ ഇവര്‍ വീണ്ടും കൊമ്പുകോര്‍ക്കുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുമേല്‍ സമ്പൂര്‍ണ്ണ ആധിപത്യം സ്ഥാപിച്ചിട്ടുള്ള ഏക ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ് എന്നതാണ് വാസ്തവം. അതെല്ലാം കഴിഞ്ഞ കഥകള്‍ എന്നുപറഞ്ഞിട്ടു കാര്യമില്ല. ഇരു ടീമുകളുടെയും പ്രധാന ശക്തി ഓപ്പണിംഗാണ്. ഒരിടത്ത് ശുഭ്മാന്‍ഗില്‍ സാഹ എങ്കില്‍ മറുവശത്ത് ഗെയ്ക്വാദ് കോണ്‍വെ
ബൗളിംഗില്‍ മേല്‍ക്കൈ ഗുജറാത്തിനാണെന്നു പറയേണ്ടി വരും.

അവരുടെ മുഹമ്മദ് ഷമി പര്‍പ്പിള്‍ ക്യാപ്പ് അണിയുമ്പോള്‍ തൊട്ടുപിന്നില്‍ റാഷിദ് ഖാനും അണിചേരുന്നു. അതേസമയം വൈകിട്ട് മത്സരം നടക്കുന്ന ചെപ്പോക്ക് എംഎചിദംബരം സ്റ്റേഡിയത്തില്‍ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വൈവിധ്യമാര്‍ന്ന ബൗളിങ് നിരയാണ് ചെന്നൈയുടെ ബൗളിങ് കരുത്ത്. ഹോം ഗ്രൗണ്ടില്‍ കളിക്കുന്നതിന്റെ മേല്‍ക്കൈ ഏതായാലും അവര്‍ക്കുണ്ട്. അത്രമേല്‍ വിജയശതമാനം അവരുടെ ആധിപത്യം ശരിവെക്കുന്നു.

ഗുജറാത്തിന്റെ ആരംഭം മുതലുള്ള ഒരു ഭാഗ്യം ടോസ് നഷ്ടപ്പെടുന്ന അവസ്ഥ ഹാര്‍ദ്ദിക് പാണ്ഡ്യ എന്ന ക്യാപ്റ്റനു വളരെ അപൂര്‍വമായി സംഭവിക്കുന്ന കാര്യമാണ്. അതുകൊണ്ട് കൃത്യമായി ഗെയിം പ്ലാന്‍ നടപ്പിലാക്കാന്‍ സാധിക്കുന്നു. തോല്‍ക്കുന്നവര്‍ക്ക് രണ്ടാമത് ഒരവസരം കൂടി ലഭിക്കുന്നതിനാല്‍ സമ്മര്‍ദ്ദം ഇല്ലാതെ കളിക്കാം എന്നതാണ് പ്ലസ് പോയിന്റും ഒരേസമയം മൈനസ് പോയന്റും.

ഗുജറാത്തിനേ സംബന്ധിച്ച് ഇവിടെ ഒരു ടീമായി കളിച്ചു പരിചയമില്ല. അതുകൊണ്ട് വിജയ സാധ്യത സിഎസ്‌കെയ്ക്കു കൂടുതലാണ്
ചെന്നൈ ബാറ്റിങ് നിരയെ പിടിച്ചു കെട്ടാന്‍ ഗുജറാത്ത് സ്പിന്നേഴിനു എത്രമാത്രം കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും അവരുടെ വിജയശതമാനം ആദ്യം മത്സരം ജയിച്ചു നേരിട്ട് ഫൈനലില്‍ പ്രവേശിക്കാമെന്നതിനാല്‍ മത്സരം കടുക്കും. ഹോം ഗ്രൗണ്ടില്‍ ചെന്നൈ ജയിച്ചു കയറി ഫൈനലില്‍ എത്തുമെന്നാണ് എന്റെ കണക്കു കൂട്ടല്‍.

അത് ഗുജറാത്തിന്റെ ശക്തിയെ വിലകുറച്ചു കണ്ടതിനാലല്ല. ഏറ്റവുമധികം അനുഭവസമ്പത്തുള്ള ടീമും ക്യാപ്റ്റനുമാണ് എതിരെ വരുന്നത് എന്നതിനാലാണ്. ആത്യന്തികമായി ഞാനൊരു ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫാനാണെന്ന് പറയാന്‍ മടിയില്ല ഐപിഎല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ ഇന്നുവരെ അങ്ങനെ തന്നെ. എന്നോര്‍ത്ത് മറ്റുള്ളവരോട് വിരോധമില്ല കഴിയുന്നത്ര കളി ലൈവായി കാണും.

ഏതു ടീം ആദ്യം ഫൈനലില്‍ കടക്കുമെന്നുള്ള പ്രവചനത്തില്‍ പ്രസക്തിയില്ല കാരണം അതിന്നു വൈകിട്ട് സംഭവിക്കും…. എങ്കിലും സിഎസ്‌കെ ഫൈനലില്‍ കടക്കുമെന്നുള്ള പ്രവചനം നടത്തുന്നു…

You Might Also Like