വന്‍ ട്വിസ്റ്റ്, ചെന്നൈയിനെ തഴഞ്ഞ് ബംഗളൂരു എഎഫ്‌സി യോഗ്യത ‘തട്ടിയെടുത്തത്’ ഇങ്ങനെ

എഎഫ്‌സി കപ്പിനുനുളള പോരാട്ടത്തില്‍ മൂന്നാമത്തെ ടീമായി ബംഗളൂരു എഫ്‌സി കയറിപറ്റിയത് അതിനാടകീയമായി. ഐഎസ്എല്‍ റണ്ണറപ്പായ ചെന്നൈ എഫ്‌സിയെ ഭാഗ്യത്തിന്റെ അകമ്പടിയോടെ മറികടന്ന ബംഗളൂരു ടീം എഎഫ്‌സി കപ്പിനുളള യോഗ്യത സ്വന്തമാക്കിയത്.
ഐഎസ്എല്‍ ലീഗ് ഘട്ടത്തില്‍ ഒന്നാമതെത്തുന്ന ടീമിന് എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്കും ഐലീഗ് ജേതാക്കള്‍ക്ക് എഎഫ്‌സി ഗ്രൂപ്പ് ഘട്ടത്തിലേക്കും ഐ.എസ്.എല്‍ കിരീട ജേതാക്കള്‍ക്ക് എഎഫ്‌സി പ്ലേ ഓഫിലേക്കും യോഗ്യത ലഭിക്കുമെന്നായിരുന്നു ചട്ടം. എന്നാല്‍ ഐലീഗ് ജേതാക്കളായ മോഹന്‍ ബഗാനും ഐഎസ്എല്‍ ജേതാക്കളായ എടികെയും ലയിച്ചതോടെ ഒരു സ്ഥാനം ഒഴിവുവന്നു.

ഇതിലേക്ക് ഐഎസ്എല്‍ റണ്ണറപ്പായ ചെന്നൈ എഫ്‌സി കയറുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അവസാനമ നിമിശം എല്ലാം തകിടം മറിയുകയായിരുന്നു. പകരം ഐഎസ്എല്‍ പോയന്റ് പട്ടികയില്‍ മൂന്നാമതെത്തിയ ടീമിനെ പരിഗണിക്കാനാണ് സംഘാടകര്‍ തീരുമാനിച്ചത്.
ഇതോടെയാണ് അപ്രതീക്ഷിതമായി ബംഗളൂരു എഎഫ്‌സി കപ്പ് കളിയ്ക്കാന്‍ യോഗ്യത ലഭിച്ചത്. ഐഎസ്എല്‍ ലീഗില്‍ ബംഗളൂരു മൂന്നാമതും ചെന്നൈയിന്‍ എഫ്‌സി നാലാം സ്ഥാനത്തുമായിരുന്നു.