ചെന്നൈയില്‍ നിന്ന് കൂട്ടകൊഴിഞ്ഞ് പോക്ക്, ഒരു വിദേശ താരം ഉള്‍പ്പെടെ നാല് പേര്‍ ടീം വിട്ടു

Image 3
FootballISL

ഐഎസ്എല്‍ ക്ലബായ ചെന്നൈയിന്‍ സിറ്റിയില്‍ നിന്ന് നാല് താരങ്ങള്‍ കൂടി ടീം വിട്ടു. ഒരു വിദേശ താരം ഉള്‍പ്പെടെയാണ് താരങ്ങളുടെ കൊഴിഞ്ഞ് പോക്ക്. അഫ്ഗാന്‍ സെന്റര്‍ ബാക്ക് മസിഹ് സൈഗാനി മണിപ്പൂരി താരം ട്ടൊണ്ടൊമ്പ സിംഗ, മിസോറാം താരം സോഹ്മിങ്‌ലിയാന റാള്‍ട്ടെ ഗോള്‍കീപ്പര്‍ സന്‍ചിബാന്‍ ഘോഷ് എന്നിവരാണ് ടീം വിട്ടത്.

കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ നിന്നും താരം ഒരു ഗോള്‍ സ്വന്തമാക്കിയ താരമാണ് മസിഹ് സൈഗാനി. 3ാ വയസ്സുകാരനായ സൈഗാനി ഐസ്വാള്‍ എഫ്‌സിയ്ക്ക് പുറമെ നിരവധി അഫ്ഗാന്‍ ക്ലബുകള്‍ക്കായും കളിച്ചിട്ടുണ്ട്.

25കാരനായ മണിപ്പൂരി ലെഫ്റ്റ് ബാക്ക് ട്ടൊണ്ടൊമ്പ സിംഗ് മുംബൈ സിറ്റിയിലേക്കാണ് ചേക്കേറിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു സീസണുകളിലായി ചെന്നൈയിന്‍ എഫ്‌സിക്കായി കളിക്കുന്ന താരം 19 മത്സരങ്ങളില്‍ ബൂട്ട് അണിഞ്ഞിരുന്നു.

മിസോറം സ്വദേശിയായ സോഹ്മിങ്‌ലിയാന റാള്‍ട്ടെ നിരവധി വര്‍ഷങ്ങളായി ചെന്നൈയ്ക്ക് ഒപ്പമുണ്ടെങ്കിലും ആറ് മത്സരങ്ങള്‍ മാത്രമാണ് ടീമിനായി കളിച്ചത്. നാര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ബംഗളൂരു എഫ്‌സിക്കായും റാള്‍ട്ടെ ബൂട്ട് അണിഞ്ഞിട്ടുണ്ട്. മുന്‍ ഡല്‍ഹി ഡയനാമോസ് താരമായ സന്‍ചിബാന്‍ ഘോഷ് 2018 ലാണ് ചെന്നൈ ഗോള്‍വല കാക്കാനെത്തിയത്. എന്നാല്‍ മൂന്ന് മത്സരങ്ങളില്‍ വലകാക്കാനെ ഘോഷിന് ആയുളളു. അടുത്ത സീസണില്‍ നോര്‍ത്ത് ഈസ്റ്റിനു വേണ്ടിയാകും സഞ്ജിബാന്‍ കളിക്കുക.