ചെന്നൈ സിറ്റി എഫ്‌സിയുടെ മത്സരങ്ങള്‍ ഇനി മാലി ദ്വീപില്‍ നടക്കും
എഎഫ്‌സി ടൂര്‍ണമെന്റില്‍ ഐലീഗ് ക്ലബായ ചെന്നൈ സിറ്റിയുടെ ബാക്കിയുള്ള ഗ്രൂപ്പ് മത്സരങ്ങള്‍ മാലി ദ്വീപില്‍ നടക്കും. കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് എഎഫ്‌സി കപ്പിലെ മത്സരങ്ങള്‍ ഒക്കെ ഒരൊറ്റ സ്ഥലത്ത് വെച്ച് നടത്താന്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചിരുന്നു.
ഇതോടെയാണ് ചെന്നൈയുടെ മത്സരങ്ങള്‍ മാലി ദ്വീപില്‍ വെച്ച് നടക്കുമെന്ന് തീരുമാമായത്. മാലി സര്‍ക്കാര്‍ ടൂര്‍ണമെന്റില്‍ ആതിഥ്യം വഹിക്കാന്‍ തയ്യാറായതോടെയാണ് ഗ്രൂപ്പ് മത്സരങ്ങള്‍ ഇവിടെ വെച്ച് നടത്താന്‍ തീരുമാനിച്ചത്.
ഈ വര്‍ഷം ഒക്ടോബറില്‍ ആകും അവശേഷിക്കുന്ന മത്സരങ്ങള്‍ നടക്കുക. ഗ്രൂപ്പില്‍ ഇനിയും അഞ്ചു മത്സരങ്ങള്‍ ചെന്നൈ സിറ്റി എഫ്‌സിക്ക് അവശേഷിക്കുന്നത്. ഒരു മത്സരം ഇതിനകം തന്നെ ചെന്നൈ കളിച്ച് കഴിഞ്ഞു. മാസിയയോട് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സമനില വഴങ്ങിയിരുന്നു.
ഒക്ടോബര്‍ 26നും 29നും ബംഗ്ലാദേശ് ക്ലബായ ബസുന്ദര കിങ്‌സിനെയാണ് ചെന്നെ മാലി ദ്വീപില്‍ വെച്ച് ഇനി നേരിടുക. മസിയ സ്‌പോര്‍ട്‌സ്, മാല്‍ഡീവ്‌സ് ക്ലബായ ടി സി സ്‌പോര്‍ട്‌സ് എന്നിവരും ചെന്നൈ സിറ്റിയുടെ ഗ്രൂപ്പില്‍ ഉളള മറ്റ് ടീമുകള്‍.