പ്രഖ്യാപനം വൈകിയെങ്കിലും വന്‍ സര്‍പ്രൈസായി, ചെന്നൈ ആരാധകരുടെ കാത്തിരിപ്പിന് അന്ത്യമായി

ഒടുവില്‍ ചെന്നൈ ആരാധകരുടെ കാത്തിരിപ്പിന് അന്ത്യമായി. പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ഐഎസ്എല്‍ ക്ലബ് ചെന്നൈയിന്‍ എഫ്‌സി. ഹംഗേറിയന്‍ പരിശീലകന്‍ സബാലസ് ലോയെയാണ് ചെന്നൈയിന്‍ കോച്ചിയി പ്രഖ്യാപിച്ചത്.

ലിത്വാനിയ, ഉഗാണ്ട രാജ്യന്തര ടീമുകളെ പരിശീലപ്പിച്ചിട്ടുളള കോച്ചാണ് സബാ ലസ്‌ലോ. കൂടാതെ നിരവധി യൂറോപ്യന്‍ ടീമുകളേയും പരിശീലിപ്പിച്ചിട്ടുണ്ട്. ചെന്നൈയിന്‍ എഫ്‌സി കുടുംബത്തിന്റെ ഭാഗമാകുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ക്ലബ്ബിന്റെ സബാലസ് ലോ വ്യക്തമാക്കി.

‘ചെന്നൈയിന്‍ എഫ്സിയുടെ ഹെഡ് കോച്ച് ആകുന്നതില്‍ എനിക്ക് അവിശ്വസനീയമാംവിധം അഭിമാനവും സന്തോഷവുമുണ്ട്. വിജയകരമായ ആറ് വര്‍ഷം പൂര്‍ത്തിയായ ക്ലബ്ബില്‍ ചേരുക എന്നത് എന്റെ ഭാഗ്യമാണ്. എല്ലായ്പ്പോഴും തികച്ചും അഭിനിവേശമുള്ള ആരാധകരുമായി മികവ് പുലര്‍ത്തുന്ന ഒരു കുടുംബബന്ധം പോലെയുള്ള ഒരു ക്ലബ്ബാണ് ചെന്നൈയിന്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ കുടുംബത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. എന്റെ കോച്ചിംഗ് സ്റ്റാഫിനൊപ്പം ചേര്‍ന്ന് ചെന്നൈയിനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്യും’ സബാലസ് ലോ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ പരിശീലകനായിരുന്ന ഓവന്‍ കോയില്‍ ജംഷഡ്പൂര്‍ എഫ്.സിയിലേക്ക് പോയതിന് പിന്നാലെയാണ് ചെന്നൈയിന്‍ പുതിയ പരിശീലകനെ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഓവന്‍ കോയിലിന് കീഴിലാണ് ചെന്നൈയിന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ എത്തിയത്.

You Might Also Like