ആഫ്രിക്കന്‍ രക്തമുളള യൂറോപ്യന്‍ സൂപ്പര്‍ താരത്തെ സ്വന്തമാക്കി ചെന്നൈയിന്‍ എഫ്‌സി

Image 3
FootballISL

യൂറോപ്യന്‍ രാജ്യമായ പോര്‍ച്ചുഗലില്‍ നിന്ന് തകര്‍പ്പന്‍ സ്ട്രൈക്കറെ സ്വന്തമാക്കി ഐഎസ്എല്ലില്‍ രണ്ട് തവണ കിരീടം സ്വന്തമാക്കിയ ചെന്നൈയിന്‍ എഫ്‌സി. പോര്‍ച്ചുഗീസ് സ്‌ട്രൈക്കറും ആഫ്രിക്കന്‍ വംശജനുമായി ഇസ്മയേല്‍ ഗോണ്‍സാല്‍വസ് ആണ് ചെന്നൈയിന്‍ എഫ്‌സിയുമായി കാരാര്‍ ഒപ്പ് വെച്ചിരിക്കുന്നത്.

ഒരു വര്‍ഷത്തേക്കാണ് ‘ഇസ്മ” എന്നറിയപ്പെടുന്ന 29കാരനായ ഫോര്‍വേഡുമായുളള ചെന്നൈയുടെ കരാര്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ യൂറോപ്പ ലീഗ്,എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് എന്നീ സൂപ്പര്‍ ടൂര്‍ണമെന്റുകളില്‍ പന്ത് തട്ടിയിട്ടുളള താരമാണ് ഇസ്മ. ജ്പ്പാനീ,് സെക്കന്‍ഡ് ഡിവിഷന്‍ ക്ലബ്ബായ മാറ്റ്‌സുമോട്ടോ യമാഗായിലാണ് അവസാനമായി ഇസ്മ കളിച്ചത്.

ജപ്പാനെ കൂടാതെ നിരവധി രാജ്യങ്ങളിലെ ക്ലബുകള്‍ക്കായി പന്ത് തട്ടിയ പരിചയ സമ്പത്ത് ഉളള താരമാണ് ഗിനിയ. ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബായ നൈസിലൂടെയാണ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചത്.തുടര്‍ന്ന് പോര്‍ച്ചുഗല്‍, സ്‌കോട്‌ലന്‍ഡ്, സൈപ്രസ്,ഗ്രീസ്,ഉസ്ബക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി ക്ലഹുകള്‍ക്കായി കളിച്ചു. പോര്‍ച്ചുഗീസ് അണ്ടര്‍ 17 ദേശീയ ടീമിനായും ഇദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്.

ഐഎസ്എല്‍ ഏഴാം സീസണിനായി വന്‍ മുന്നൊരുക്കമാണ് ചെന്നൈയിന്‍ എഫ്‌സി നടത്തുന്നത്. പരിചയ സമ്പന്നരായ നിരവധി താരങ്ങളെ ഇതിനോടകം ചെന്നൈ ടീമിലെത്തിച്ചു കഴിഞ്ഞു.