ചെന്നൈയിലേക്കില്ല, കിടിലന്‍ ഓഫര്‍ നിരസിച്ച് രണ്ട് സൂപ്പര്‍ താരങ്ങള്‍, അമ്പരപ്പ്

Image 3
CricketIPL

ഐപിഎല്ലില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറിയ ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹസില്‍വുഡിന്റെ പകരക്കാരനെ തിരഞ്ഞ് നെട്ടോട്ടത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഹസില്‍വുഡിന്റെ പകരക്കാരനായ രണ്ട് താരങ്ങളെ ഇതിനോടകം തന്നെ സമീപിച്ചെങ്കിലും അവര്‍ക്കാര്‍ക്കും ചെന്നൈയ്ക്കായി കളിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് പിന്മാറുകയായിരുന്നു.

ഇതോടെ ഐപിഎല്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഹസില്‍വുഡിന്റെ പകരക്കാരനായുളള അമ്പേഷണം ചെന്നൈ ക്യാമ്പ തുടരുകയാണ്. കോവിഡ് ഭീതിയാണ് താരങ്ങള്‍ക്ക് ഐപിഎല്ലിലേക്ക് വരാനുളള അനിഷ്ടത്തിന് പിന്നിലത്രെ.

ഹസില്‍വുഡിന്റെ പകരക്കാരനായി ഓസീസ് താരം തന്നെയായ ബില്ലി സ്റ്റാന്‍ലേക്കിനെയാണ് ചെന്നൈ ആദ്യം പരിഗണിച്ചത്. എന്നാല്‍ ഈ ഓഫര്‍ സ്റ്റാന്‍ലേക്ക് നിരസിക്കുകയായിരുന്നു. കോവിഡാണ് സ്റ്റാന്‍ലേക്ക് കാരണമായി പറഞ്ഞത്.

ഇതോടെ ഇംഗ്ലീഷ് ഇടം കൈയ്യന്‍ പേസറായ റീസ് ടോപ്ലെയെ ടീമിലെത്തിക്കാനായി ചെന്നൈയുടെ നീക്കം. എന്നാല്‍ താരവും ഐപിഎല്‍ കളിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയ്ക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഇന്ത്യന്‍ പര്യടത്തില്‍ ഇംഗ്ലീഷ് ടീമിലുണ്ടായ താരമാണ് റീസ് ടോപ്ലെ.

ഇതോടെ മറ്റൊരു താരത്തിനായുളള അന്വേണത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഏ്പ്രില്‍ ഒന്‍പതിനാണ് ഐപിഎല്‍ ആരംഭിക്കുന്നത്. അതിന് മുമ്പ് ഹസില്‍വുഡിന്റെ പകരക്കാരനെ ടീമിലെത്തിക്കാനാണ് ചെന്നൈ ശ്രമിക്കുന്നത്.