ബംഗളൂര്‍ പുറത്താക്കിയാല്‍ ആ ടീമിലേക്ക് ചേക്കേറണം, ആഗ്രഹം വെളിപ്പെടുത്തി ചഹല്‍

ഐപിഎല്ലില്‍ യുസ് വെന്ദ്ര ചഹലില്ലാത്ത ഒരു റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ കുറിച്ച് നിലവില്‍ ആര്‍ക്കും ചിന്തിക്കാനാകില്ല. 2014 മുതല്‍ ചഹല്‍ കോഹ്‌ലിക്കൊപ്പം ആര്‍സിബിയിലെ സ്ഥിരസാന്നിദ്ധമാണ്. ഇപ്പോഴിതാ ആര്‍സിബി വിട്ടാല്‍ മറ്റേത് ഐപിഎല്‍ ടീമിലേക്ക് പോവണം എന്നാണ് ആഗ്രഹം എന്ന ചോദ്യത്തിന് ചഹല്‍ നല്‍കിയ ഉത്തരമാണ് ആരാധകരെ കൗതുകത്തിലാക്കുന്നത്.

ബംഗളൂരു വിട്ടാല്‍ ധോണിയുടെ സിഎസ്‌കെയിലേക്ക് ചേക്കേറാനാണത്രെ ചഹലിന്റെ മോഹം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് ചഹല്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ ആര്‍സിബിയിലേക്ക് എത്തുകയായിരുന്നു. സ്പിന്നര്‍മാര്‍ക്ക് ഏറെ പരിഗണന നല്‍കുന്ന ടീമാണ് ചെന്നൈ എന്നതാണ് ചഹല്‍ സിഎസ്‌കെ തെരഞ്ഞെടുക്കാന്‍ തീരുമാനമെന്ന് വ്യക്തം.

106 മത്സരങ്ങളാണ് ഐപിഎല്ലില്‍ ഇതുവരെ ചഹല്‍ കളിച്ചത്. വീഴ്ത്തിയത് 125 വിക്കറ്റും. 2011ലാണ് ചഹല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ചേരുന്നത്. എന്നാല്‍ അരങ്ങേറ്റം കുറിക്കാന്‍ ചഹലിന് 2013 വരെ കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ 2013 സീസണില്‍ മുംബൈക്ക് വേണ്ടി ഒരു മത്സരം മാത്രമാണ് ചഹല്‍ കളിച്ചത്. പിന്നാലെ ചഹലിനെ മുംബൈ ഒഴിവാക്കി.

എട്ട് വര്‍ഷമായി ആര്‍സിബിയില്‍ തുടരുന്ന ചഹല്‍ ഓരോ സീസണിലും 13 മത്സരങ്ങള്‍ വീതമെങ്കിലും കളിച്ചിട്ടുണ്ട്. 23.30 എന്നതാണ് ചഹലിന്റെ ബൗളിങ് ആവറേജ്. 7.70 എന്ന മാന്യമായ ഇക്കണോമി റേറ്റും ചഹല്‍ നിലനിര്‍ത്തുന്നു

You Might Also Like