അവസരം കുറയുന്നതിൽ അസംതൃപ്തൻ, യുവന്റസ് സൂപ്പർതാരത്തിനെ റാഞ്ചാൻ ചെൽസി ഒരുങ്ങുന്നു

യുവന്റസിൽ അവസരം കുറയുന്നതിൽ അസംതൃപ്തനാണ് അർജന്റൈൻ സൂപ്പർതാരം പൗലോ ഡിബാല. ഈ കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം തിരിച്ചു വന്നെങ്കിലും ഈ സീസണിൽ ഇതുവരെയും യുവന്റസ് ജേഴ്സിയിൽ കളിക്കാൻ സാധിച്ചിട്ടില്ല. 2022 വരെയെ യുവന്റസിൽ കരാറുള്ളുവെങ്കിലും അധികൃതരുടെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

എന്നാൽ ഈ സാഹചര്യം മുതലെടുത്തു കൊണ്ട് അർജന്റൈൻ സൂപ്പർതാരത്തിൽ താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസി. ഈ സീസണിൽ അവസാനം തന്നെ താരത്തിനായി ചെൽസി ഓഫർ സമർപ്പിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇറ്റാലിയൻ മാധ്യമമായ ടുട്ടോ മെർകാറ്റോ വെബ് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. യുവന്റസിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയാണെങ്കിൽ ചെൽസിയാണ് ദിബാലയെ സ്വന്തമാക്കാനായി മുൻനിരയിലുള്ള ഏക ക്ലബ്ബ്. ദിബാലക്ക് യുവന്റസിൽ അവസരം കുറയുന്നതും ക്ലബ്ബ് വിടാൻ ദിബാലയെ പ്രേരിപ്പിച്ചേക്കും.

ഇതിനു മുൻപ് അർജന്റൈൻ സൂപ്പർസ്‌ട്രൈക്കർ ലൗറ്റാരോ മാർട്ടിനെസിനായും ചെൽസി ശ്രമിച്ചിരുന്നു. കഴിഞ്ഞ സമ്മറിലാണ് ചെൽസി ഇതരത്തിലൊരു ശ്രമം നടത്തിയത്. എന്നാൽ ഇന്റർ മിലാൻ അധികൃതർ അത് നിരസിക്കുകയായിരുന്നു. മാർട്ടിനസിന് ആ സമയത്ത് ബാഴ്സലോണയിലും റയൽ മാഡ്രിഡിലുമായിരുന്നു താരത്തിനു താത്പര്യമെന്നത് ചെൽസിക്ക് തിരിച്ചടിയാവുകയായിരുന്നു.

You Might Also Like