ലാംപാർഡിനെ പുറത്താക്കാനൊരുങ്ങി ചെൽസി, പുതിയ പരിശീലകനെ കണ്ടെത്തി

എഫ്എ കപ്പിൽ ലൂട്ടണെതിരെ വിജയം നേടാനായെങ്കിലും ചെൽസി പരിശീലകനായ ഫ്രാങ്ക് ലംപാർഡിൻ്റെ സ്ഥാനം നഷ്ടമായേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ പ്രീമിയർ ലീഗ് പോയിൻ്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് ചെൽസിയുടെ സ്ഥാനം. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡുമായി പതിനൊന്നു പോയിൻ്റ് വ്യത്യാസമാണ് ചെൽസിക്കുള്ളത്.

പ്രമുഖ ഫുട്ബോൾ മാധ്യമ പ്രവർത്തകനായ ഫാബ്രിഷിയോ റൊമാനോ യുടെ റിപ്പോർട്ടുകൾ പ്രകാരം ചെൽസി ഉടമ റോമൻ അബ്രാമോവിച്ച് വരുന്ന 24 മണിക്കൂറുകൾക്കുള്ളിൽ ലംപാർഡിനെ പുറത്താക്കുമെന്നാണ് അറിയാനാകുന്നത്. പകരക്കാരനായി കണ്ടെത്തിയിരിക്കുന്നത് മുൻ പിഎസ്ജി പരിശീലകനായ തോമസ് ടൂഹലിനെയാണ്. ഉടൻ തന്നെ പ്രഖ്യാപനമുണ്ടാവുമെന്നാണ് അറിയാനാകുന്നത്.

പ്രീമിയർ ലീഗിൻ്റെ തുടക്കത്തിൽ മികച്ച ഫോമിൽ ചെൽസി മുന്നേറിയിരുന്നുവെങ്കിലും അടുത്തിടെ തുടർച്ചയായ തോൽവികളും സമനിലകളും ലംപാർഡിനു തിരിച്ചടിയാവുകയിരുന്നു. ട്രാൻസ്ഫർ ജാലകത്തിൽ 200 മില്യൺ യൂറോക്ക് മുകളിൽ പണം വാരിയെറിഞ്ഞിട്ടും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാൻ ചെൽസിക്കു സാധിക്കുന്നില്ലെന്നതാണ് ഈ തീരുമാനത്തിലെത്താൻ ചെൽസിയെ പ്രേരിപ്പിച്ചിരിക്കുന്നത്.

  1. പുതിയ താരങ്ങളായ കയ് ഹാവെർട്സും ടിമോ വെർണറും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നു വരാതിരുന്നതും ലാംപാർടിന് തിരിച്ചടിയായി. ലൈസസ്റ്റർ സിറ്റിക്കെതിരായ അവസാന പ്രീമിയർ ലീഗ് മത്സരത്തിൽ തോൽവിക്കു ശേഷം തനിക്ക് പരിശീലകസ്ഥാനത്തേക്കുറിച്ചുള്ള സമ്മർദം അതിജീവിക്കാൻ സാധിക്കുമെന്ന് അവകാശപ്പെട്ടിരുന്നു. ഏതു പരിശീലകനെയും എപ്പോൾ വേണമെങ്കിലും പുറത്താക്കുന്നതിൽ പേരുകേട്ട അബ്രാമോവിച്ചിന്റെ പുതിയ തീരുമാനത്തിൽ തോമസ് ടൂഹൽ പുതിയ മാനേജറായി സ്ഥാനമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ലാംപാർടിനെ

You Might Also Like