അത്ലറ്റികോ സൂപ്പർ താരത്തെ റാഞ്ചാൻ ചെൽസി, പകരം മറ്റൊരു താരത്തെ കൈമാറും

അടുത്ത സീസണിലേക്ക് പുതിയ ഗോള്‍കീപ്പറെ സ്വന്തമാക്കാന്‍ ഉളള തിരച്ചിലിലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സി. രണ്ടു കൊല്ലം മുന്‍പ് അത്‌ലറ്റിക്കോ മാഡ്രിഡ് ക്ലബ്ബില്‍ നിന്നും ചെല്‍സിയിലേക്ക് ചേക്കേറിയ കെപ്പ അരിന്‍സാബലാഗക്കു പകരക്കാരനെയാണ് ചെല്‍സി തേടുന്നത്.

ഫ്രാങ്ക് ലാംപാര്‍ഡിന്റെ കീഴില്‍ സ്പാനിഷ് കീപ്പറായ കെപ്പക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ കെപ്പക്ക് പകരക്കാരനായി ചെല്‍സി ലക്ഷ്യം വെക്കുന്നത് അത്‌ലറ്റികോ മാഡ്രിഡിന്റെ സൂപ്പര്‍ താരമായ ജാന്‍ ഒബ്ലാക്കിനെയാണ്. പ്രീമിയര്‍ ലീഗ് കിരീടത്തിനായി അടുത്ത സീസണിലേക്ക് മികച്ച ടീമിനെ വാര്‍ത്തെടുക്കാനാണ് ലാംപാര്‍ഡും സംഘവും ശ്രമിക്കുന്നത്.

2023 വരെ ജാന്‍ ഒബ്ലാക്കിന് അത്‌ലറ്റികോ മാഡ്രിഡില്‍ കരാറുണ്ട്. 120 മില്യണ്‍ റിലീസ് ക്ലോസുള്ള സൂപ്പര്‍താരത്തെ സ്വന്തം തട്ടകത്തിലെത്തിക്കാന്‍ ചെല്‍സിക്ക് വമ്പന്‍ തുക മുടക്കേണ്ടിവരുമെന്നുറപ്പാണ്. എന്നാല്‍ ഈ ഡീലില്‍ മറ്റൊരു ചെല്‍സി താരത്തെയും ഉള്‍പ്പെടുത്താനാണ് ചെല്‍സിയുടെ നീക്കം.

കെപ്പ അരിന്‍സാബലാഗയായിരിക്കും മിക്കവാറും ഈ കരാറില്‍ അത്‌ലറ്റികോയിലേക്കു തിരിച്ചുപോകുക എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

കൊറോണക്ക് ശേഷം സാമ്പത്തികമായി ബുദ്ദിമുട്ടനുഭവിക്കുന്ന അത്‌ലറ്റികോ മാഡ്രിഡിന് കെപ്പയെപ്പോലുള്ള കീപ്പറെ പകരക്കാരനായി കിട്ടുന്നതോടെ ചെല്‍സിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാനാണ് സാധ്യതയെന്നാണ് അഭ്യൂഹങ്ങള്‍. പ്രീമിയര്‍ ലീഗിലെ വേഗത കൂടിയ ഫുട്‌ബോളില്‍ ഇതുവരെ കെപ്പക്ക് പൊരുത്തപ്പെടാന്‍ കഴിയാത്തതു താരത്തിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു. ഈ കരാറുറപ്പിക്കുന്നതോടെ തന്റെ ജന്മനാട്ടിലേക്ക് തിരിച്ചെത്തി അവിടത്തെ മികച്ച ക്ലബ്ബിനു വേണ്ടി കളിക്കാനുള്ള അവസരമാണ് കെപ്പക്ക് ലഭിക്കുന്നത്.

You Might Also Like