ചില്ലിവെല്ലിന് പൊന്നും വിലയിട്ട് കുറുക്കന്മാർ, ചെൽസിക്ക് തിരിച്ചടി

ലെസ്റ്റർ സിറ്റിയുടെ പ്രതിരോധനിര താരം ബെൻ ചിൽവെല്ലിനു വേണ്ടി ചെൽസി ശ്രമിക്കുന്നുണ്ടെങ്കിലും അങ്ങനെ എളുപ്പത്തിലൊന്നും താരത്തെ വിട്ടുകിട്ടില്ലെന്ന് ലൈസസ്റ്റർ സിറ്റി സൂചന നൽകിയിരിക്കുകയാണ്. ഇപ്പോൾ 80 ദശലക്ഷം യൂറോയാണ് പ്രീമിയർ ലീഗിലെ കുറുക്കന്മാർ താരത്തിനു വിലയിട്ടിരിക്കുന്നത്.
എന്നാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടപ്പെട്ട ലൈസസ്‌റ്ററിൽ നിന്നും ചെൽസിയിലേക്ക് ചേക്കേറാൻ ചിൽവെല്ലിനു അതിയായ താത്പര്യവുമുണ്ട്. 23-കാരനായ താരം പന്ത്രണ്ടാം വയസ്സിലാണ് ലൈസസ്റ്റർ സിറ്റിയിൽ എത്തുന്നത്. 2024 വരെ താരത്തിന് ക്ലബുമായി കരാറുണ്ട്.അതേസമയം ചെൽസി താരമായ ഡ്രിങ്ക് വാട്ടർ ഇൻസ്റ്റാഗ്രാമിൽ താരത്തോടൊപ്പം നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത് ട്രാൻഫർ അഭ്യൂഹങ്ങളെ സജീവമാക്കിയിരിക്കുകയാണ്.
https://www.instagram.com/p/CDboY-AH79w/?igshid=1xgr134i9jqx4
“സമ്മർ സ്‌കൗട്ടിങ് ദൗത്യം” എന്ന തലക്കെട്ടോടെയാണ് താരം ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. അതേസമയം താരത്തെ കൈവിടാൻ താല്പര്യമില്ലെന്ന് ലൈസസ്റ്റർ സിറ്റി പരിശീലകൻ ബ്രണ്ടൻ റോഡ്ജേഴ്‌സ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
തങ്ങൾ നഷ്ടപെടുത്താൻ ആഗ്രഹിക്കാത്ത താരമാണ് അദ്ദേഹമെന്നും അദ്ദേഹം വിൽപ്പനക്കുള്ളതല്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
എന്നാൽ ചെൽസി പരിശീലകൻ ഫ്രാങ്ക് ലാംപാർഡ് താരത്തെ എത്തിച്ചേ മതിയാവൂ എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ്.വമ്പൻ തുക മുടക്കിയാണെങ്കിലും താരത്തെ സ്റ്റാൻഫോർഡ് ബ്രിഡ്ജിലെത്തിക്കാനാണ് ചെൽസി ശ്രമിക്കുന്നത്. 80 മില്യൺ മുടക്കി താരത്തെ സ്വന്തം തട്ടകത്തിലെത്തിച്ചാൽ ചെൽസിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ പ്രതിരോധതാരമായി ചിൽവെൽ മാറിയേക്കും.