ഇറ്റാലിയന്‍ സൂപ്പർതാരത്തെ പ്രീമിയർ ലീഗിലെത്തിക്കാൻ ചെൽസി, മറികടന്നത് യുവന്റസിനെയും ഇന്റർമിലാനെയും

Image 3
EPLFootball

യുവന്റസിനെയും ഇന്ററിനെയും മറികടന്നു അറ്റലാന്റ വിങ്‌ബാക്കായ റോബിൻ ഗോസെൻസിനെ തങ്ങളുടെ തട്ടകത്തിലെത്തിക്കാനുള്ള ശ്രമമാരംഭിച്ചിരിക്കുകയാണ് ചെൽസി. അറ്റലാന്റയിൽ 38 മത്സരങ്ങളിൽ നിന്നും 10 ഗോളുകളും 8 അസിസ്റ്റുമായി മികച്ച പ്രകടനമാണ് ഇരുപത്താറുകാരൻ ജർമൻ താരം കാഴ്ചവെക്കുന്നത്.

കുട്ടിക്കാലത്ത് നെതർലാന്റിൽ കളിച്ചു വളർന്നതിനാൽ  താരത്തിനു നെതർലാന്റിലും ജര്മനിയിലും  പൗരത്വമുണ്ട്. ഡച്ച് ഫുട്ബോൾ ക്ലബ്ബായ ഹെറാക്കിൾസ് അൽമെലോയിൽ നിന്നും 2017ലാണ് ഗോസെൻസിനെ അറ്റലാന്റ സ്വന്തം തട്ടകത്തിലെത്തിക്കുന്നത്. ഇപ്പോൾ അറ്റലാന്റ താരത്തിനു വിലയിട്ടിരിക്കുന്നത് 30 മില്യൺ യൂറോയാണ്.

ലീഗ് കിരീടത്തിനായി പൊരുതുന്ന അറ്റലാന്റ പോയിന്റ് ടേബിളിൽ യുവന്റസിന് പിറകിലായി 8 പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്താണ് നിലകൊള്ളുന്നത്. അറ്റലാന്റയുടെ അഞ്ചുതാരങ്ങൾ ഉൾകൊള്ളുന്ന മധ്യനിരയിലും പ്രതിരോധനിരയിലെ നാലാമനായും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗോസെൻസ് യുവന്റസിന്റെയും ഇന്റർമിലാന്റെയും നോട്ടപ്പുള്ളിയായിരിക്കുകയാണ്.

യുവന്റസിനും ഇന്ററിനും താരത്തിൽ താത്പര്യം പ്രകടിപ്പിച്ചുണ്ടെങ്കിലും സമ്മർ ട്രാൻസ്ഫർ വിൻഡോയിലെ ചെൽസിയുടെ മുഖ്യലക്ഷ്യമാണ് ഗോസൻസെന്നാണ് ജർമൻ മാധ്യമമായ കിക്കർ റിപ്പോർട്ട്‌ ചെയ്യുന്നത്. ജർമൻ ക്ലബ്ബായ ഷാൽകെയും ഗോസൻസിനെ താരത്തിന്റെ ജന്മനാട്ടിലേക്കെത്തിക്കാൻ നോട്ടമിട്ടിട്ടുണ്ട്.