പ്രീമിയർലീഗിൽ ഒമ്പതാം സ്ഥാനത്ത്, ലാംപാർഡിനു നാലു പകരക്കാരുടെ ഷോർട്ലിസ്റ്റ് തയ്യാറാക്കി ചെൽസി

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളിനു അടിയറവു പറഞ്ഞതോടെ ചെൽസി പരിശീലകൻ ഫ്രാങ്ക് ലാംപാർഡിന്റെ സ്ഥാനം തെറിച്ചെക്കുമെന്ന അഭ്യൂഹങ്ങളാണ് നിലവിൽ ഉയർന്നു വന്നു കൊണ്ടിരിക്കുന്നത്. 200 മില്യൺ യൂറോക്ക് മുകളിൽ ട്രാൻസ്ഫറിൽ പണമെറിഞ്ഞു മികച്ച താരങ്ങളെ സ്വന്തമാക്കിയിട്ടും അടുത്തിടെയായി ഉണ്ടായ തുടർച്ചയായ തോൽവിയാണു ലാംപാർഡിനു തിരിച്ചടിയായിരിക്കുന്നത്.

തന്റെ പരിശീലകരുടെ ഭാവിയിൽ കടുത്ത തീരുമാനമെടുക്കുന്നതിന് പേരു കേട്ട ഉടമയായ റോമൻ അബ്രഹാമോവിച്ച് ലാംപാർഡിന്റെ കാര്യത്തിലും അതേ തീരുമാനത്തിലെത്താനുള്ള  സാധ്യത തള്ളിക്കളയാനാവില്ല. നിലവിൽ ക്ലബ്ബിനകത്തു ലാംപാർഡിനു ഒരു രണ്ടാം അവസരം നൽകാനാണ് ഉദ്ദേശമെങ്കിലും ഇനിയും മികച്ച പ്രകടനം തുടരാനായില്ലെങ്കിൽ ക്ലബ്ബ് പരിഗണിച്ചേക്കാവുന്ന പരിശീലകരുടെ ഷോർട്ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.

നാലു പരിശീലകരെയാണ് ചെൽസി ലാംപാർഡിനു പകരക്കാരായി നോട്ടമിട്ടിരിക്കുന്നത്. ഇംഗ്ലീഷ് മാധ്യമമായ ഇൻഡിപെൻഡൻഡിന്റെ  റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജിയിൽ നിന്നും അടുത്തിടെ പുറത്താക്കിയ ജർമൻ പരിശീലകൻ തോമസ് ടൂഹലിനെ നോട്ടമിട്ടിട്ടുണ്ടെന്നാണ് അറിയാനാകുന്നത്. ഒപ്പം മുൻ യുവന്റസ് പരിശീലകനായ മാക്സിമിലിയാനോ അലെഗ്രിയേയും പിഎസ്‌ജി ലക്ഷ്യമിടുന്നുണ്ട്.

2019ൽ യുവന്റസ് വിട്ടതിനു ശേഷം പുതിയ ക്ലബ്ബുകളുടെയൊന്നും ഓഫറുകൾ സ്വീകരിച്ചിട്ടില്ലെങ്കിലും മികച്ച ക്ലബ്ബുകൾ അലെഗ്രിക്ക് പിന്നാലെയുണ്ട്. ആ നിറയിലേക്കാണ് പിഎസ്‌ജിയും റാങ്പ്രവേശനം ചെയ്തിരിക്കുന്നത്. മറ്റൊരു പരിശീലകൻ നിലവിലെ ലൈസസ്റ്റർ പരിശീലകനും മുൻ ചെൽസി യൂത്ത് കോച്ചുമായിരുന്ന ബ്രണ്ടൺ റോഡ്ജർസ് ആണ്. ലൈസസ്‌റ്ററിന്റെ നിലവിലെ പ്രകടനത്തിലുള്ള റോഡ്ജഴ്സിന്റെ പങ്കാണ് ചെൽസി പരിഗണനയിലെടുത്തിരിക്കുന്നത്. നാലാമത്തെ പരിഗണനയിലുള്ള പരിശീലകൻ സൗതാംപ്ടൺ പരിശീലകനായ റാൽഫ് ഹാസൻഗുട്ടിയാണ്. ചെൽസിക്കു താഴെ നാലു പോയിന്റ് വ്യത്യാസത്തിലുള്ള സതാംപ്ടനിലെ മികച്ച പരിശീലനമാണ് ചെൽസിയുടെയും ശ്രദ്ധ ഹാസൻഗുട്ടിയിൽ പതിഞ്ഞിരിക്കുന്നത്. എന്തായാലും ചെൽസിയിലെ ലാംപാർഡിന്റെ ഇനിയുള്ള പുരോഗതിയാണ് ഇവരിൽ ആരാണ് ചെൽസിയിലെത്തുക എന്നതിനെ തീരുമാനിക്കുന്നത്.

You Might Also Like