ചെൽസി നോട്ടമിടുന്നത് അടുത്ത എംബാപ്പെയെ! ഉടൻ കരാറിലെത്തിയേക്കും.

Image 3
EPLFeaturedFootball

ഫ്രഞ്ച് ക്ലബ്ബായ മൊണോക്കോയില്‍ നിന്നും പുത്തന്‍ താരോദയത്തെ സ്വന്തമാക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സി. അടുത്ത എംബാപ്പെയെന്നു ഇപ്പോള്‍ തന്നെ വിളിപ്പേരുള്ള പതിനഞ്ചുകാരന്‍ മലാമിനെ എഫെകെലെയെയാണ് ചെല്‍സി നോട്ടമിട്ടിരിക്കുന്നത്

പിഎസ്ജിസൂപ്പര്‍താരം കിലിയെന്‍ എംബപ്പേയുടെ മുന്‍ ക്ലബായ മൊണാകോയുടെ അക്കാദമിയില്‍ നിന്നും വളര്‍ന്നു വരുന്ന സൂപ്പര്‍താരമാണ് എഫെകെലെ. കിലിയെന്‍ എംബപ്പേയുടെ അതെ കഴിവുകള്‍ ഒത്തിണങ്ങിയ പതിനഞ്ചുകാരന്‍ ഇതിനോടകം തന്നെ ഒത്തിരി ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയായിട്ടുണ്ട്.

ചെല്‍സിയുടെ മാനേജറായതിനു ശേഷം യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതില്‍ ഫ്രാങ്ക് ലാംപാര്‍ഡ് ശ്രമിക്കുന്നുണ്ട്. ഇക്കാലയളവില്‍ മേസണ്‍ മൗണ്ട്, ഫികയോ ടോമോറി, ബില്ലി ഗില്‍മോര്‍, ടമ്മി എബ്രഹാം എന്നീ യുവതാരങ്ങള്‍ ലാംപാര്‍ഡിനു കീഴില്‍ കഴിവ് തെളിയിച്ചതാണ്. ചെല്‍സി അക്കാദമിയില്‍ മികച്ച രീതിയില്‍ യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ ക്ലബ് മാനേജ്‌മെന്റ് വിജയിച്ചിട്ടുണ്ട്.

ബ്രെക്‌സിറ് നിലവില്‍ വരുന്നതോടെ യുവതാരങ്ങളെ വാങ്ങുന്നതിന് 2021 ജനുവരി 1 മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ വരുന്നതാണ് പുത്തന്‍ താരോദയങ്ങള്‍ക്ക് മുകളില്‍ ചെല്‍സി വലവിരിക്കുന്നതിന്റെ പ്രധാന കാരണം. ഇപ്പോള്‍ എഫെകെലെ മാത്രമല്ല മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറിയ ഹാനിബല്‍ മേജ്ബ്രിയും മൊണാകോക്ക് നഷ്ടപ്പെട്ട വളര്‍ന്നു വരുന്ന സൂപ്പര്‍താരങ്ങളിലൊന്നായിരുന്നു.