വേഗത കൊണ്ട് ഒന്നും ചെയ്യാനാകില്ല, ബുദ്ധികൊണ്ട് ക്രിക്കറ്റ് ലോകം കീഴടക്കിയ പേസര്‍

ഷമീല്‍ സ്വലാഹ്

2003 ലോക കപ്പിലെ ഏറ്റവും മികച്ച ബൗളര്‍…
ആ ലോക കപ്പിലെ ചരിത്രപരമായ പ്രകടനത്തിലൂടെ അരങ്ങ് വാണ ലങ്കന്‍ സ്റ്റാര്‍ ബൗളര്‍ ചാമിന്ദ വാസിന്റെ ബൗളിങ്ങ് പ്രകടനങ്ങളിലേക്ക്.

ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി വാസ് ആ ലോകകപ്പ് അവസാനിക്കുമ്പോള്‍ 10 മത്സരങ്ങളില്‍ നിന്നും 23 വിക്കറ്റുകളായിരുന്നു സ്വന്തം പോക്കറ്റിലാക്കിയത്.

10 മത്സരങ്ങളില്‍ നിന്നായി മൊത്തം 88 ഓവറുകളില്‍ 11 മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ് കൊണ്ട് 331 റണ്‍സുകള്‍ മാത്രം വിട്ട് കൊടുത്ത് കൊണ്ടായിരുന്നു വാസ് 23 വിക്കറ്റുള്‍ നേടിയെടുത്തത്. അതില്‍ 25 റണ്‍സുകള്‍ വിട്ട് കൊടുത്ത് കൊണ്ട് 6 വിക്കറ്റിന്റെ ബെസ്റ്റ് ബൗളിങ്ങ് ഫിഗര്‍ ബംഗ്ലാദേശിനെതിരെയും സ്ഥാപിച്ചെടുത്തു.

ആദ്യ ഓവറിലെ ആദ്യ മൂന്ന് പന്തില്‍ നിന്നും തുടര്‍ച്ചയായി വിക്കറ്റുകള്‍ നേടി, മറ്റാര്‍ക്കും അത്ര എളുപ്പത്തില്‍ തകര്‍ക്കപ്പെടാന്‍ കഴിയാത്ത റെക്കോര്‍ഡും ബംഗ്ലാദേശിനെതിരെ വാസ് സ്ഥാപിച്ചെടുക്കുകയുമുണ്ടായി.

വേഗതയെ ഒരിക്കല്‍ പോലും കൂട്ട് പിടിക്കാതെ ലൈനിലും ലെങ്ങ്തിലും ബുദ്ധിപൂര്‍വ്വം പന്തെറിഞ്ഞ് ബാറ്റ്‌സ് സ്മാന്മാരെ വിശമിപ്പിച്ച എക്കാലത്തേയും മികച്ചൊരു ന്യൂ ബോള്‍ സ്വിങ്ങ് മജീഷ്യന്‍ ബൗളര്‍….

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like