സെഞ്ചുറിയിൽ അല്ല കോഹ്‌ലിയുടെ മൂല്യം; പിന്തുണയുമായി ഇന്ത്യൻ സൂപ്പർ സൂപ്പർതാരം

ഓഗസ്റ്റ് 19 വെള്ളിയാഴ്ച്ചയോടെ ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു സെഞ്ചുറി നേടിയിട്ട് ആയിരം ദിവസം തികഞ്ഞിരിക്കുന്നു. സ്ഥിരതയുടെ പര്യായമായി അതുവരെ അറിയപ്പെട്ടിരുന്ന കോഹ്‌ലിക്ക് ഇതെന്തുപറ്റി എന്നാണ് ഇക്കാലയളവിൽ ആരാധകരും ക്രിക്കറ്റ് പണ്ടിറ്റുകളും സ്ഥിരമായി ഉന്നയിച്ച ചോദ്യം. എന്നാൽ ചുരുക്കം ചില സഹതാരങ്ങളെങ്കിലും കൊഹ്‌ലിയെ ശക്തമായി പിന്തുണച്ചതും രംഗത്തുവരാറുണ്ട്.

ഇന്ത്യൻ നായകൻ രോഹിത് ശർമയാണ് എപ്പോഴും മാധ്യമങ്ങൾക്ക് മുൻപിൽ കോഹ്‌ലിക്ക് പിന്തുണയുമായി എത്താറുള്ളവരിൽ പ്രധാനി. ഇപ്പോൾ സ്പിന്നർ യൂസവേന്ദ്ര ചഹാലും കോഹ്‌ലിക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഒരു കാലയളവിൽ എത്ര സെഞ്ചുറികൾ നേടി എന്നത് മാത്രമല്ല ഒരു ബാറ്ററുടെ മൂല്യം തീരുമാനിക്കുന്നത് എന്നാണ് ചാഹലിന്റെ പക്ഷം.

എന്തിനാണ് എപ്പോഴും സെഞ്ചുറികളുടെ കാര്യം മാത്രം സംസാരിക്കുന്നത്. ടി20യിൽ അൻപതിന്റെ മുകളിൽ ആവറേജുള്ള, രണ്ട് ടി20 ലോകകപ്പുകളിൽ മാൻ ഓഫ് ദി സീരിസും ആയ താരത്തെയാണ് സെഞ്ചുറിയുടെ പേരുപറഞ്ഞു തള്ളിക്കളയാൻ ശ്രമിക്കുന്നത്.

നമ്മൾ ഇപ്പോഴും സഞ്ചുറിയുടെ കാര്യം മാത്രം പറയുന്നു. എന്നാൽ പല മത്സരങ്ങളിൽ വിലപ്പെട്ട 60-70റൻസുകൾ അദ്ദേഹം സ്‌കോർ ചെയ്തത് മനപ്പൂർവം മറക്കുകയും ചെയ്യുന്നു. മുൻകാലങ്ങളിൽ അദ്ദേഹം തന്നെ സെറ്റ് ചെയ്തുവച്ച സ്റ്റാൻഡേർഡ് അത്രത്തോളം ഉയർന്നതായത് കൊണ്ടാണിത്. അല്ലാതെ ഇപ്പോൾ മോശം ഫോമിലായത് കൊണ്ടല്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ 70 സെഞ്ചുറികൾ സ്വന്തമായുള്ള ഒരാൾ 60-70 റൺസ് നേടിയാലും നമുക്ക് തൃപ്തിയാവാത്തത് അതുകൊണ്ടാണ്. ഇപ്പോഴും പത്തോ ഇരുപതോ പന്തുകൾ ക്രീസിൽ നിന്ന കൊഹ്‌ലിക്കെതിരെ പന്തെറിയാൻ ഏതു ബൗളർക്കും പേടി തന്നെയാണ്. ചഹാൽ കൂട്ടിച്ചേർത്തു.

You Might Also Like