ഹസരങ്കയെ റാഞ്ചുന്നത് ഈ ഐപിഎല്‍ ക്ലബ്, വമ്പന്‍ നീക്കം ഫലം കാണുന്നു

ശ്രീലങ്കന്‍ സൂപ്പര്‍ താരം വാനിഡു ഹസരങ്ക ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടി കളിച്ചേക്കും. ഓസീസ് താരം ആദം സാമ്പയ്ക്ക് പകരക്കാരനായാണ് ഹസരങ്ക ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ഹസാരങ്കയെ പരിഗണിയ്ക്കുന്നത്.

ബംഗളൂരുവിനെ കൂടാതെ മറ്റ് മൂന്ന് ഐപിഎല്‍ ടീമുകളും ഹസരങ്കയ്ക്കായി ചരടുവലികള്‍ നടത്തുന്നുണ്ട്. വിവിധ ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുഎഇയില്‍ നടക്കുന്ന രണ്ടാം പാദ മത്സരങ്ങളില്‍ പല വിദേശ താരങ്ങളും കളിക്കാനെത്തില്ലെന്നാണ് വിവരം. ആ താരങ്ങള്‍ക്ക് പകരം ശ്രീലങ്കന്‍ സ്പിന്നറെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍.

ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍ ഹസരങ്കയെ ഏതെങ്കിലും ഐപിഎല്‍ ടീം സ്വന്തമാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു. എന്നാല്‍, വിദേശ താരം ആയതിനാല്‍ ഫൈനല്‍ ഇലവനില്‍ ഇടം നേടുക അദ്ദേഹത്തിനു ബുദ്ധിമുട്ടാവും. കാരണം, വിദേശ സ്പിന്നറെ കളിപ്പിക്കാന്‍ പല ഫ്രാഞ്ചൈസികളും തയ്യാറാവില്ല. ഇന്ത്യന്‍ സ്പിന്നര്‍ക്കാണ് മുന്‍ഗണനയെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് അക്കാര്യം ശരിവെക്കുന്ന വിധത്തില്‍ ലങ്കന്‍ താരത്തെ റാഞ്ചാന്‍ ഐപിഎള്‍ ടീമുകള്‍ മത്സരിക്കുന്നത്. ഇന്ത്യയ്ക്കെതിരെ ടി20 പരമ്പരയില്‍ മാന്‍ ഓഫ് ദ സീരിയസായിരുന്നു ഹസരങ്ക. കൂടാതെ ലോക റാങ്കിംഗില്‍ റാഷിദ് ഖാനെ മറികടന്ന് രണ്ടാം സ്ഥാനത്തേയ്ക്കും ഹസരങ്ക കുതിച്ച് കയറിയിരുന്നു.

മൂന്നാം ടി20യില്‍ മാത്രം നാല് ഓവറില്‍ വെറും ഒമ്പത് റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ വനിന്ദു ഹസരംഗയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ കഥ കഴിച്ചത്. ഇന്ത്യക്കായി രാഹുല്‍ ചഹറാണ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്.

You Might Also Like