ജാമിസന്റെ ഐപിഎല്‍ കരാര്‍ റദ്ദാക്കണമെന്ന് മുറവിളി

Image 3
CricketIPL

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച ന്യുസീലന്‍ഡ് പേസര്‍ കെയ്ല്‍ ജാമിസനെതിരെ ഇന്ത്യന്‍ ആരാധകരുടെ രോഷം. ഐപിഎല്ലില്‍ ജാമിസണ്‍ കളിയ്ക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവുമായുളള കരാര്‍ റദ്ദാക്കണമെന്നാണ് ഒരു വിഭാഗം ആരാധകരുടെ ആവശ്യം.

ഐപിഎല്ലില്‍ സഹതാരമായിരുന്ന വിരാട് കോഹ്ലിയെ പുറത്താക്കിയതാണ് ഇത്തരമൊരു വിചിത്ര ആവശ്യം ഉന്നയിക്കാന്‍ ഒരു വിഭാഗം ആരാധകരെ പ്രേരിപ്പിക്കുന്നത്.

ഐപിഎല്‍ പരിശീലനത്തിനിടെ ഡ്യൂക്ക് ബോള്‍ ഉപയോഗിച്ച് തനിക്ക് പന്തെറിയാന്‍ കോഹ്ലി ആവശ്യപ്പെട്ടിട്ടും ജമൈസണ്‍ തയ്യാറാകാതിരുന്നതും ആരാധകരെ പ്രകോപിപ്പിക്കുന്നുണ്ട്. കൂടാതെ കോഹ്ലിയുടെ വിക്കറ്റെടുത്ത ശേഷം ജാമിസണ്‍ നടത്തിയ ആഹ്ലാദ പ്രകടനവും ആരാധകര്‍ അദ്ദേഹത്തിനെതിരെ തിരിയാന്‍ കാരണമായി.

ഐപിഎല്‍ താരലേലത്തില്‍ 15 കോടി രൂപയ്ക്ക് ടീമിലെത്തിയ താരമാണ് ജാമിസണ്‍. ഇംഗ്ലീഷ് താരത്തെ പുറത്താക്കുന്നതിലൂടെ 10 കോടിയെങ്കിലും ബംഗളൂരുവിന് തിരിച്ച് പിടിക്കാനാകും എന്നാണ് ആരാധകര്‍ പറയുന്നത്.

വിമര്‍ശനങ്ങള്‍ ഇങ്ങനെയൊക്കെ മുന്നേറുമ്പോള്‍ സതാംപ്ടണിലെ മഴ ഇടവേളയില്‍ ടേബിള്‍ ടെന്നിസ് കളിക്കുന്ന തിരക്കിലായിരുന്നു ന്യുസീലന്‍ഡ് താരം.

https://twitter.com/Ammar_Returns/status/1406560046947835905?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1406560046947835905%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FAmmar_Returns%2Fstatus%2F1406560046947835905%3Fref_src%3Dtwsrc5Etfw