റൊണാള്‍ഡോയെ പുറത്താക്കി, ഡ്രീം ടീം പ്രഖ്യാപിച്ച് അഞ്ചെലോട്ടി

താന്‍പരിശീലിപ്പിച്ചതാരങ്ങളെ വെച്ചുള്ള എക്കാലത്തെയുംമികച്ച ഫുട്‌ബോള്‍ ടീമിനെ തിരഞ്ഞെടുത്ത് സൂപ്പര്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചെലോട്ടി.ഇറ്റാലിയന്‍ ലീഗ് താരങ്ങളുടെ ധാരാളിത്തം കൊണ്ട് വ്യത്യസ്തമായ ടീമില്‍ യുവന്റെസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെഒഴിവാക്കിയതാണ് ഫുട്‌ബോള്‍ ലോകത്തെ ആശ്ചര്യപ്പെടുത്തിയത്.

താന്‍ പരിശീലിപ്പിച്ച ഇറ്റാലിയന്‍ക്ലബ്എസി മിലാനില്‍നിന്നാണ് ആഞ്ചെലോട്ടി കൂടുതല്‍ കളിക്കാരെ തന്റെ ഡ്രീം ടീമില്‍ തിരഞ്ഞെടുത്തത്. ഇറ്റാലിയന്‍ ലീഗില്‍കളിച്ച മാര്‍ക്കോസ്കഫു, പൗലോ മാല്‍ഡിനി, ആന്ദ്രേ പിര്‍ലോ, റിക്കാര്‍ഡോ കക്ക, ആന്ദ്രേ ഷേവ്‌ചെങ്കോ എന്നിവരെയാണ് ആഞ്ചെലോട്ടി തിരഞ്ഞെടുത്ത പ്രമുഖര്‍. മുന്‍ മിലാന്‍ താരങ്ങളായ പിഎസ്ജിയില്‍ കളിച്ച തിയാഗോ സില്‍വയെയും സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിനെയും ആഞ്ചെലോട്ടിഡ്രീം ടീമിലേക്ക് തിരഞ്ഞെടുത്തു.

മുന്‍ മിലാന്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്മുന്നേറ്റനിരയില്‍ ഉള്ളത് മൂലമാണ് ആഞ്ചെലോട്ടിറയല്‍ മാഡ്രിഡ് സൂപ്പര്‍താരം ക്രിസ്ത്യാനോറൊണാള്‍ഡോയെ ഒഴിവാക്കിയത്. യുവന്റസ് താരം സിനദിന്‍സിദാനും ഗോള്‍കീപ്പറായി ജിയാന്‍ലൂജി ബുഫണും ചെല്‍സി താരങ്ങളായ ഫ്രാങ്ക് ലാംപാര്‍ഡും ജോണ്‍ ടെറിയും ആഞ്ചെലോട്ടിയുടെ പതിനൊന്നില്‍ ഇടംപിടിച്ചു.

നിലവില്‍ഇംഗ്ലീഷ്ക്ലബ്എവെര്‍ട്ടന്റെമാനേജരായ ആഞ്ചെലോട്ടി യൂറോപ്പില്‍ ഉടനീളം നിരവധിടീമുകള്‍ളെ പരിശീലിപ്പിച്ചിട്ടുണ്ട്. വിവിധ ക്ലുബുളിലായി ഇറ്റലി, സ്‌പെയിന്‍, ഇംഗ്ലണ്ട്, ജര്‍മ്മനി, ഫ്രാന്‍സ് എന്നീരാജ്യങ്ങളില്‍കിരീടങ്ങള്‍ നേടാന്‍ആഞ്ചെലോട്ടിക്ക് സാധിച്ചിട്ടുണ്ട്.

ആഞ്ചെലോട്ടിയുടെ എക്കാലത്തെയും മികച്ച ഇലവന്‍: ബുഫണ്‍, കഫു, തിയാഗോ സില്‍വ, ടെറി, മാല്‍ഡിനി, ലാംപാര്‍ഡ്, പിര്‍ലോ, സിദാന്‍, കക്ക, ഷേവ്‌ചെങ്കോ, ഇബ്രാഹിമോവിച്ച്

You Might Also Like