ഐപിഎല്ലിന്റെ രണ്ടാം വരവ്, വിന്‍ഡിസ്, ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ധര്‍മ്മ സങ്കടത്തില്‍

Image 3
CricketIPL

ഐപിഎല്ലിലെ ബാക്കി മത്സരങ്ങള്‍ സെപ്തംബറില്‍ നടത്താന്‍ ബിസിസിഐ ഒരുങ്ങുന്നതിനിടെ പ്രതിബന്ധമാകുക കരീബിയന്‍ പ്രീയര്‍ ലീഗ്. ഐപിഎല്ലില്‍ കളിക്കുന്ന വിന്‍ഡിസ്, സൗത്ത് ആഫ്രിക്കന്‍ കളിക്കാര്‍ കരീബിയന്‍ പ്രീമിയര്‍ ലീഗിന്റേയും ഭാഗമാണ് എന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു.

ഇതോടെ സെപ്തംബര്‍-ഒക്ടോബര്‍ മാസത്തില്‍ ഐപിഎല്‍ നടന്നാല്‍ ഈ കളിക്കാര്‍ക്ക് ഏത് ലീഗിന്റെ ഭാഗമാവണം എന്ന തീരുമാനമെടുക്കേണ്ട ധര്‍മ്മ സങ്കടത്തില്‍ അകപ്പെടും.

ഒക്ടോബര്‍ 28 മുതല്‍ സെപ്തംബര്‍ 19 വരെയാണ് കരീബിയന്‍ പ്രീമിയര്‍ ലീ?ഗ്. ഐപിഎല്ലിലും സിപിഎല്ലിലും ഭാ?ഗമായ കളിക്കാര്‍ക്ക് സിപിഎല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ഐപിഎല്ലിന്റെ ഭാഗമാവാന്‍ യുഎഇയിലേക്ക് പറക്കേണ്ടി വരും. എന്നാല്‍ വിന്‍ഡിസിലെ ബബിളില്‍ നിന്ന് കളിക്കാര്‍ യുഎഇയിലെ ബബിളിലേക്ക് എത്തുമ്പോള്‍ അധിക ദിവസം ക്വാറന്റൈനില്‍ ഇരിക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ യുഎഇ അധികൃതരോട് ബിസിസിഐക്ക് ആവശ്യപ്പെടാം.

എന്നാല്‍ വിന്‍ഡിസില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രയും ഐപിഎല്ലും തൊട്ടുപിന്നാലെ വരുന്ന ടി20 ലോകകപ്പും കളിക്കാരെ ക്ഷീണിപ്പിക്കും. ഇതിനാല്‍ ഏതെങ്കിലും ഒരു ലീഗ് മാത്രമാവും താരങ്ങള്‍ തെരഞ്ഞെടുക്കുക. റസല്‍, ഗെയ്ല്‍, ഹെറ്റ്മയര്‍, നരെയ്ന്‍, ഹോള്‍ഡര്‍, പൂരന്‍, ബ്രാവോ എന്നിവരാണ് ഐപിഎല്ലിലും സിപിഎല്ലിലും കളിക്കുന്ന വിന്‍ഡിസ് താരങ്ങള്‍.

ഡുപ്ലസിസ്, നോര്‍ജേ, ഡുപ്ലസിസ്, ഇമ്രാന്‍ താഹീര്‍, ക്രിസ് മോറിസ് എന്നിവരാണ് സിപിഎല്ലിലും ഐപിഎല്ലിലും കളിക്കുന്ന സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍. ബം?ഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനും ഈ രണ്ട് ലീ?ഗുകളില്‍ കളിക്കുന്നുണ്ട്. 33 മത്സരങ്ങളാണ് സിപിഎല്ലിലുള്ളത്. സെന്റ് കിറ്റ്‌സിലാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്.

സെപ്തംബര്‍ 19നാണ് ഫൈനല്‍. സെന്റ് കിറ്റ്‌സിലാണ് ക്രിസ് ഗെയ്‌ലും ബ്രാവോയും. ഒഷാനെ തോമസ് ബാര്‍ബഡോസ് ട്രൈഡന്റിന്റെ ഭാ?ഗമാവും. കീമോ പോള്‍ സെന്റ് ലൂസിയ ടീമിലേക്ക് ചേക്കേറി.