ആരാണ് ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍?, പ്രീസീസണ്‍ വിദേശത്തോ? വികൂനയുടെ വെളിപ്പെടുത്തല്‍
കേരള ബ്ലാസ്റ്റേഴ്‌സ് നായകന്‍ ആരാണെന്ന് കാത്തിരുന്ന് തന്നെ കാണണമെന്ന് പുതിയ പരിശീലകന്‍ കിബു വികൂന. ആരു നയിക്കണമെന്ന കാര്യത്തില്‍ കളിയ്ക്കാരുടെ അഭിപ്രായത്തിനായിരിക്കും മുഖ്യ പരിഗണന നല്‍കുകയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘കാത്തിരുന്നു കാണാം. ആരു നയിക്കണമെന്നു തീരുമാനിക്കാന്‍ കളിക്കാര്‍ക്കും അവസരം നല്‍കണം’ വികൂന പറയുന്നു.
പ്രീസണിന കുറിച്ചുളള ചോദ്യത്തിന് വികൂനയുടെ മറുപടി ഇപ്രകാരമായിരുന്നു. ലോക്ഡൗണ്‍ കഴിഞ്ഞ് ഇന്ത്യ വാതില്‍ തുറക്കട്ടെ. പ്രീ സീസണ്‍ നാട്ടില്‍ വേണോ വിദേശത്തുവേണോ എന്നു തീരുമാനിക്കാം. കളിശൈലി പരിചയപ്പെടുത്തലാവും ആദ്യം. കളിയുടെ ഡൈനാമിസം ഉള്‍പ്പെടെ ഓരോ ഘടകങ്ങളായി പരിചയപ്പെടുത്തണം. പിന്നീടൊരു കുടുംബം പോലെയാവണം’ വികൂന കൂട്ടിചേര്‍ത്തു.
മലയാളി താരം സഹലിനെ ഏറ്റവും മികച്ച താരമെന്ന് വിശേഷിപ്പിച്ച വികൂന കെഎല്‍ രാഹുലിനേയും പ്രശംസകൊണ്ട് മൂടി.