റൊണാൾഡോയും കൂട്ടരും മരണഗ്രൂപ്പ് കടക്കുമോ? സാധ്യതകൾ ഇങ്ങനെ

Image 3
Euro 2020

യൂറോകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടങ്ങൾ ഇന്നുമുതൽ തുടങ്ങുകയാണ്. മൂന്നുടീമുകൾക്ക് മാത്രമാണ് ഇതുവരെ പ്രീ ക്വാർട്ടർ പ്രവേശനം ഉറപ്പിക്കാനായത്. ഇറ്റലി, ബെൽജിയം, നെതർലാൻഡ്‌സ് എന്നിവർ മാത്രം. അവശേഷിക്കുന്ന 13 സ്ഥാനങ്ങൾ ഉറപ്പിക്കാൻ ഇംഗ്ലണ്ട് , സ്‌പെയിൻ അടക്കമുള്ള വമ്പന്മാർ പോരിനിറങ്ങുകയാണ്.

എന്നാൽ ഫ്രാൻസ്, പോർച്ചുഗൽ, ജർമനി അടങ്ങുന്ന മരണഗ്രൂപ്പിൽ ഇപ്പോഴും കാര്യങ്ങൾ അപ്രവചനീയമായി തുടരുന്നു. ഈ ഗ്രൂപ്പിൽ നിന്നും ആരൊക്കെ പ്രീ ക്വർട്ടർ കടക്കുമെന്ന് ഇപ്പോൾ പറയുക അസാധ്യം.

പ്രീക്വർട്ടറിലേക്ക് ടീമുകൾ യോഗ്യത നേടുന്നത് എങ്ങനെ?

ഗ്രൂപ്പ് സ്റ്റേജിൽ ഒന്നിലധികം ടീമുകൾക്ക് ഒരേ പോയിന്റ് നിലവന്നാൽ ഏതുടീമിനാണ് സാധ്യത. മൂന്നാം സ്ഥാനക്കാരായാൽ ടൂർണമെന്റിൽ നിന്നും പുറത്താവുമോ? പരിശോധിക്കാം.

എത്ര ടീമുകളാണ് പ്രീ ക്വാർട്ടർ കളിക്കുക?

നാല് ടീമുകൾ അടങ്ങിയ ആറു ഗ്രൂപ്പുകളിലായാണ് പ്രീക്വാർട്ടർ മത്സരങ്ങൾ നടക്കുന്നത്. ഗ്രൂപ്പിൽ ഒന്നാമതും രണ്ടാമതും വരുന്ന ടീമുകൾ സ്വാഭാവികമായി തന്നെ പ്രീക്വാർട്ടർ യോഗ്യത നേടും. ശേഷിക്കുന്ന നാലു സ്ഥാനങ്ങളിൽ ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാർക്കാകും അർഹത. അതായത് മരണഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പോയാൽ പോലും റൊണാൾഡോയ്ക്കും കൂട്ടർക്കും സാധ്യത ബാക്കി നിൽക്കുന്നുണ്ട്.

ഒന്നിലധികം ടീമുകൾക്ക് ഒരേ പോയിന്റ് നില വന്നാൽ സ്ഥാനം നിർണയിക്കപ്പെടുക മൂന്ന് മാനദണ്ഡങ്ങൾക്ക് വിധേയമായാണ്.

  • തമ്മിൽ കളിച്ചപ്പോൾ ആർക്കായിരുന്നു വിജയം
  • രണ്ടിലധികം ടീമുകൾക്ക് ഒരേ പോയിന്റ് നില വന്നാൽ തമ്മിൽ കളിച്ചപ്പോൾ ഉള്ള ഗോൾ ഡിഫറെൻസ് പരിഗണിക്കും.
  • തമ്മിൽ കളിച്ചപ്പോൾ ആരാണ് ഏറ്റവുമധികം ഗോളുകൾ നേടിയത്.

നിലവിലെ അവസ്ഥയിൽ ഗ്രൂപ്പ് സ്റ്റേജിൽ ഏറ്റവുമധികം പോയിന്റ് ഉള്ള മൂന്നാം സ്ഥാനക്കാർ പോർച്ചുഗൽ ആണ്.