ഇന്ത്യയുടെ ഓസീസ് പര്യടനം കഴിയുമ്പോള്‍ അവന്‍ ടീമില്‍ നിന്ന് പുറത്താകും, തുറന്നടിച്ച് ഇന്ത്യന്‍ താരം

Image 3
CricketCricket News

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം നായകന്‍ ടീം പെയിന്‍ ടീമില്‍ നി്ന്നും പുറത്താകുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. കഴിഞ്ഞ ദിവസം ടിവി ചാനലായ സോണിയോട് സംസാരിക്കവെയാണ് കൈഫ് ഇത്തരത്തിലൊരു പ്രസ്താവന പുറപ്പെടുവിപ്പിച്ചത്.

‘ടെസ്റ്റ് പരമ്പര അവസാനിക്കുമ്പോളേക്കും ടിം പെയിനെ ടീമില്‍ നിന്ന് ഒഴിവാക്കുമായിരിക്കും. റണ്‍സ് നേടാന്‍ അദ്ദേഹത്തിന് കഴിയില്ല. സ്മിത്തിനും, വാര്‍ണറിനും ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് അദ്ദേഹത്തിന് ക്യാപ്റ്റന്‍സി ലഭിച്ചത്. അവര്‍ക്ക് വിലക്ക് ലഭിച്ചതോടെ അദ്ദേഹത്തെ നിര്‍ബന്ധിതനായി ക്യാപ്റ്റനാക്കി. ഇപ്പോള്‍ അവര്‍ തിരിച്ചെത്തി. സ്‌കോര്‍ ചെയ്തില്ലെങ്കില്‍ ഇലവനില്‍ കളിക്കുന്നതും ബുദ്ധിമുട്ടായിരിക്കും. അത് കൊണ്ടു തന്നെ ബാറ്റിംഗിലും കീപ്പിംഗിലും മാത്രം ഈ സമയം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പെയിന് നല്ലത്.” കൈഫ് തുറന്ന് റഞ്ഞു.

അതേ സമയം ടെസ്റ്റിലെ അവസാന 10 ഇന്നിംഗ്‌സുകളില്‍ അത്ര മികച്ച പ്രകടനമല്ല ടിം പെയിന്റേത്. വെറും 2 അര്‍ധ സെഞ്ചുറികള്‍ മാത്രമാണ് അവസാന 10 ഇന്നിംഗ്‌സുകളില്‍ താരത്തിന് നേടാനായത്.

ഈ മാസം 17നാണ് ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അഡ്‌ലൈഡില്‍ ആണ് ആദ്യ മത്സരം. മത്സരം ജയിക്കുന്നവര്‍ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കാം. അതിനാല്‍ ഇരുടീമിനും നിര്‍ണ്ണായകമാണ് മത്സരം.