ഇന്‍സ്വിങ്ങറുകളും ഔട്ട് സ്വിങ്ങറുകളും ഒക്കെയായി അവന്‍ കളം നിറയെട്ടെ, ഇന്ത്യയ്ക്ക് ലോകകിരീടം ആവശ്യമുണ്ട്

Image 3
CricketTeam India

അനിഷ് എന്‍പി

ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പ്രഖ്യാപിച്ചു ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ തിരിച്ചെത്തി. വളരെ സന്തോഷം ഉണ്ടാക്കിയ വാര്‍ത്ത ആയിരുന്നത് അത് പോലെ ആശങ്കയും. കാരണം പരിക്കിനെ തുടര്‍ന്ന് കുറേക്കാലത്തിനു ശേഷമാണല്ലോ ഭുവി ടീമിലേക്കു മടങ്ങിയെത്തുന്നത്. ബുംറയും ഷമിയും ഒന്നും ടീമിലില്ല. അവരുടെ അഭാവത്തില്‍ പരിക്ക് മൂലം കുറേക്കാലത്തിനു ശേഷം മടങ്ങി വരുന്ന ഭുവിയ്ക്ക് ഇന്ത്യയുടെ പേസ് ബൌളിംഗ് ചുമതല ഒറ്റയ്ക്ക് ഏറ്റെടുക്കാന്‍ ആകുമോ സ്വാഭാവികമായും മനസ്സില്‍ സംശയം ഉണ്ടായി

ഇംഗ്ലണ്ട് ബാറ്‌സ്മാന്‍മാര്‍ എല്ലാവരും പൊതുവെ നന്നായി പേസ് ബൗളിംഗ് കളിക്കുന്നവരാണ്. മാത്രമല്ല ഇപ്പോള്‍ ഉള്ളതില്‍ ഏറ്റവും നല്ല ബാറ്റിംഗ് ലൈന്‍അപ്പ് ഉള്ള ടീം. ആദ്യ മത്സരം കഴിഞ്ഞു പ്രത്യേകിച്ചു ഒന്നും സംഭവിച്ചില്ല ഇന്ത്യ പൊരുതാതെ തന്നെ തോറ്റു . രണ്ടാം മത്സത്തില്‍ കഥ മാറി. അപകടകാരിയായ ജോസ് ബട്‌ലറെ ആദ്യ പന്തില്‍ തന്നെ ഭുവി പുറത്താക്കി. ഒരു ഘട്ടത്തില്‍ 180നു മുകളിലേക്ക് പോകുമായിരുന്ന ഇംഗ്ലണ്ട് സ്‌കോര്‍ ഉജ്വലമായ ഡെത്ത് ബൗളിങ്ങിലൂടെ ഭുവിയും കൂട്ടരും 164 ല്‍ ഒതുക്കി പ്രത്യേകിച്ചും അപകടകാരികളായ സ്റ്റോക്‌സും മോര്‍ഗനും ക്രീസില്‍ നിന്നിട്ടും കൂടി. മൂന്നാം മത്സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും മികച്ച ബൗളിങ്ങുമായി ഭുവി തിളങ്ങി

നാലാം മത്സരത്തില്‍ 186 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെതിരെ തന്റെ ആദ്യ ഓവര്‍ തന്നെ മെയ്ഡിന്‍ എറിഞ്ഞാണ് ഭുവി വരവറിയിച്ചത്. ഇന്ത്യന്‍ ബൗളര്‍മാര്‍ സീരീസില്‍ എറിഞ്ഞ ആകെ ഒരു മെയ്ഡിന്‍ ഓവറായിരുന്നു അത് കൂടാതെ അടുത്ത ഓവറില്‍ ജോസ് ബട്‌ലറെ പുറത്താക്കി ഇന്ത്യയ്ക്ക് മേല്‍ക്കൈ നേടിക്കൊടുത്തു. അവസാന ഓവറുകളില്‍ ജയം ഇന്ത്യയില്‍ നിന്നും അകന്നു പോകും എന്ന് തോന്നിപ്പിച്ചപ്പോള്‍ ഭുവിയും ശാര്‍ദൂലും നന്നായി പന്തെറിഞ്ഞു കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി

നിര്‍ണായകമായ അഞ്ചാമത്തെ മത്സത്തില്‍ ഭുവി തന്റെ വിശ്വരൂപം പുറത്തെടുത്തു രണ്ടാം പന്തില്‍ തന്നെ ജേസണ്‍ റോയിയെ പുറത്താക്കി. തുടര്‍ന്ന് ഒരുമിച്ച ബട്‌ലറും മാലനും ചേര്‍ന്ന് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് കൊണ്ട് വന്ന നിമിഷങ്ങള്‍, മത്സരം കൈവിട്ടു പോകുമെന്ന് തോന്നിച്ച നിമിഷങ്ങള്‍. കോഹ്ലി രണ്ടാം സ്‌പെല്ലിനായി ഭുവിയെ വിളിക്കുന്നു. ശരിക്കും ഞാനടക്കമുള്ള ക്രിക്കറ്റ് ഭ്രാന്തന്മാര്‍ ആകാംഷയോടെ കണ്ട ഓവര്‍, കാരണം ഈ ഓവറില്‍ വിക്കറ്റ് കിട്ടിയില്ലെങ്കില്‍ കളി ചിലപ്പോള്‍ കളി ഇംഗ്ലണ്ടിന്റെ നിയന്ത്രത്തിലായേക്കാം. പക്ഷേ ഭുവി നമ്മുടെ പ്രതീക്ഷ കാത്തു. അഞ്ചാമത്തെ പന്തില്‍ ഭുവി ജോസേട്ടനെ പുറത്താക്കി. 400 ല്‍ അധികം റണ്‍സ് പിറന്ന മത്സരത്തില്‍ തന്റെ ആദ്യത്തെ 3 ഓവറില്‍ 13 ഡോട്ട് ബോളുകള്‍ എറിഞ്ഞതില്‍ നിന്ന് തന്നെ ഭുവനേശ്വര്‍ കുമാര്‍ എന്ന ബൗളറുടെ ക്ലാസ് മനസിലാക്കാവുന്നതാണ്

ഇന്‍സ്വിങ്ങറുകളും ഔട്ട് സ്വിങ്ങറുകളും സ്ലോ ബോളുകളും ഒക്കെയായി ഭുവി ഇനിയും കളം നിറയട്ടെ.t20 ലോകകപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ഭുവിയ്ക്ക് കൂട്ടായി ബുംറയും ഷമിയും നടരാജനും ഒക്കെ എത്തുമ്പോള്‍ ഇവരിലൂടെ ആ കിരീടം ഇന്ത്യയിലേക്ക് വീണ്ടും എത്തട്ടെ. നമുക്ക് പ്രത്യാശയോടെ കാത്തിരിക്കാം

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍