ആൻഫീൽഡിലെ അപരാജിത മുന്നേറ്റത്തിന് ആണിയടിച്ച് ബേൺലി, കിരീടത്തേക്കുറിച്ച് ചിന്തിക്കുന്നത് ബാലിശമെന്നു ക്ലോപ്പ്

Image 3
EPLFeaturedFootball

പ്രീമിയർ ലീഗിൽ ബേൺലിക്കെതിരെ നടന്ന മത്സരത്തിൽ ലിവർപൂളിന് എതിരില്ലാത്ത ഒരു ഗോളിനു തോൽവിയേറ്റു വാങ്ങേണ്ടി വന്നിരിക്കുകയാണ്. മത്സരത്തിന്റെ അവസാനത്തിൽ പെനാൽറ്റി ബോക്സിൽ വെച്ചു ലിവർപൂൾ ഗോൾകീപ്പർ അലിസൺ നടത്തിയ ഫൗളിന് റഫറി ബേൺലിക്ക് പെനാൽറ്റി വിധിക്കുകയായിരുന്നു. ബേൺലിയുടെ ആഷ്‌ലി ബാൺസ് അത് കൃത്യമായി വലയിലെത്തിച്ചതോടെ സ്വന്തം തട്ടകത്തിലെ 68 മത്സരങ്ങളിലെ അപരാജിത കുതിപ്പിനു വിരാമമാവുകയായിരുന്നു.

ബേൺലിക്കെതിരായ തോൽവിയോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് ലിവർപൂൾ. അടുത്ത മത്സരത്തിൽ ടോട്ടനം ഹോട്ട്സ്പറിനു വിജയിക്കാനായാൽ ഇനിയും ലിവർപൂൾ താഴോട്ട് പോകാനുള്ള സാധ്യതയും കാണുന്നുണ്ട്. ഈ സാഹചര്യത്തിൽ ലിവർപൂളിന്റെ കിരീടം സാധ്യതകളെക്കുറിച്ച് ക്ളോപ്പ്‌ സംസാരിക്കുകയുണ്ടായി. മത്സരശേഷം നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നോക്കു.. ബേൺലിക്കെതിരെ തോൽക്കുകയും അവസാന മൂന്നു നാലു മത്സരങ്ങളായി ഗോളടിക്കാൻ സാധിക്കാതെയും വരുമ്പോൾ എത്ര മോശമായിരിക്കും ഞങ്ങളുടെ അവസ്ഥയെന്നു? എനിക്കറിയില്ല. എന്നാലിപ്പോൾ ഇപ്പോൾ ഇവിടെയിരുന്നു സംസാരിക്കേണ്ടത് കിരീട പോരാട്ടത്തെക്കുറിച്ചാണോ? എത്ര ബാലിശമായ കാര്യമായിരിക്കുമതെന്നു ചിന്തിച്ചിട്ടുണ്ടോ?”

“ഞങ്ങൾ എപ്പോഴും വിജയിക്കണമെന്നത് മാത്രമാണ് കാര്യം. അതെപ്പോഴും അങ്ങനെ തന്നെയാണ്. അതിനു ഞങ്ങൾക്ക് എപ്പോഴും ഗോളുകൾ നേടേണ്ടതുണ്ട്. അതിലൊരു സംശയവുമില്ല. അതിലാണ് ഞങ്ങൾക്ക് ഒരു മാറ്റം വരുത്തേണ്ടത് ഒപ്പം നന്നായി ചെയ്യാൻ ശ്രമിക്കേണ്ടതും. ഒന്നും ശരിയായി വരുന്നില്ലെങ്കിൽ ഞങ്ങൾ കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളിൽ കൂടുതൽ സ്ഥിരതയാർന്നതും ശരിയായ രീതിയിലും കളിക്കേണ്ടതുണ്ട്.” ക്ളോപ്പ്‌ പറഞ്ഞു.