ഇന്ത്യയ്ക്ക് സിംബാബ്‌വെയുടെ മുന്നറിയിപ്പ്, നടുങ്ങുന്ന വമ്പന്‍ അട്ടിമറി, പരമ്പര അടിച്ചെടുത്തു

Image 3
CricketCricket News

ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയില്‍ ചരിത്രമെഴുതി സിംബാബ്വെ. ടി20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ബംഗ്ലാദേശിനെ ഒരിക്കല്‍ കൂടി തോല്‍പിച്ച് സിംബാബ് വെ പരമ്പര സ്വന്തമാക്കി. മൂന്നാം മത്സരത്തില്‍ 10 റണ്‍സിന്റെ വിജയമാണ് ഹരാര സ്‌പോട്‌സ് ക്ലബില്‍ നടന്ന മത്സരത്തില്‍ ആതിഥേയര്‍ നേടിയത്. ഇതോടെ പരമ്പര 2-1നാണ് സിംബാബ് വെ സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെയുടെ 157 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ബംഗ്ലാദേശ് 146 റണ്‍സിന് കീഴടങ്ങുകയായിരുന്നു.
67 ന് ആറ് വിക്കറ്റ് എ നിലയിലായിരുന്ന സിംബാബ്വെയെ റയാന്‍ ബേള്‍ ആണ് രക്ഷപ്പെടുത്തിയത്. മത്സരത്തില്‍ 28 പന്തില്‍ 2 ഫോറും 1 സിക്‌സുമായി 54 റണ്‍സാണ് താരം നേടിയത്.

15ാം ഓവറില്‍ നുസം അഹമ്മദിനെതിരെ 34 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ചു സിക്‌സും 1 ഫോറുമാണ് താരം നേടിയത്. ഏഴാം വിക്കറ്റില്‍ ലൂക്ക് ജോങ്ങ്വെയുമായി(35) 31 പന്തില്‍ 79 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതോടെയാണ് സിംബാബ് വെ ഭേദപ്പെട്ട സ്‌കോറിലെത്തിയത്.

മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടുവാന്‍ മാത്രമേ സാധിച്ചുള്ളൂ. 27 പന്തില്‍ 39 റണ്‍സ് നേടിയ അഫീഫ് ഹൊസൈന്‍ മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ തിളങ്ങിയത്. തുടക്കത്തിലേ 3 വിക്കറ്റുകള്‍ നഷ്ടമായ ബംഗ്ലാദേശിനു മത്സരത്തിലേക്ക് ഒരു തിരിച്ചു വരവ് സാധ്യമായിരുന്നില്ലാ.

സിംബാബ് വെയുടെ അടുത്ത പര്യടനം ഇന്ത്യയുമായിട്ടാണ്. ശിഖര്‍ ധവാന്‍ നായകനായ ഇന്ത്യന്‍ ടീം മൂന്ന് ഏകദിന മത്സരങ്ങളാണ് ഹരാരയില്‍ കളിയ്ക്കുക.