പുതിയ പാര്‍റ്റ്‌നര്‍ഷിപ്പ്, പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രാസ്‌റൂട്ട് ഡെവലപ്പ്‌മെന്റ് പാര്‍റ്റ്‌നറായി ഫുട്‌ബോള്‍ അക്കാദമിയാ സ്‌പോര്‍ട്ട് ഹുഡിനെ പ്രഖ്യാപിച്ചു. യുവതാരങ്ങളേയും പ്രതിഭകളേയും കണ്ടെത്തുകയും അവര്‍ക്ക് വേണ്ട പരിശീലനങ്ങള്‍ നല്‍കുകയും ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്ട് ഹുഡുമായി ഗ്രാസ്‌റൂട്ട് ഡെവലപ്പ്‌മെന്റ പ്രോഗ്രാമില്‍ കൈകോര്‍ക്കുന്നത്.

കേരള ഫുട്‌ബോളിന്റെ തന്നെ തലവര മാറ്റാന്‍ പോകുന്നതാകും സ്‌പോര്‍ട്ട് ഹുഡുമായി കൈകോര്‍ക്കാനുളള ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം കേരളത്തിലെ യുവ താരങ്ങളെയും കുട്ടികളെയും മാത്രം ഉള്‍പ്പെടുത്തിയാകും തുടക്കത്തില്‍ അക്കാദമി പ്രവര്‍ത്തിക്കുക.

ഗ്രാസ്‌റൂട്ട് ലവലില്‍ ഫുട്‌ബോള്‍ വളര്‍ത്താന്‍ വേണ്ടി ബൃഹത്തായ പദ്ധതിയും അണിയറയില്‍ ഉണ്ട് എന്നാണ് ലഭിക്കുന്ന സൂചന.

വിദേശ ക്ലബുകളുമായി സഹകരിച്ച് അക്കാദമിയില്‍ മികവ് തെക്കിയിക്കുന്നവര്‍ക്ക് വിദേശ ട്രെയിനിംഗിന് അവസരം ഒരുക്കുന്നതും ചര്‍ച്ചയിലുണ്ട്. ഐ എസ് എല്ലിന് മുമ്പ് തന്നെ അക്കാദമി എന്ന ആശയം അരങ്ങിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്. അക്കാദമിയും ഗ്രാസ് റൂട്ടും എങ്ങനെയാണ് എന്നതിനെ കുറിച്ച് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉടനുണ്ടാകും.

You Might Also Like