യുണൈറ്റഡിന്റെ അഭിമാനം ഉയർത്തിപ്പിടിക്കുകയാണ് വേണ്ടത്,ഒലെയുടെ തന്ത്രങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് ബ്രൂണോ ഫെർണാണ്ടസ്

Image 3
EPLFeaturedFootball

ആറു ഗോളുകൾക്കാണ് യുണൈറ്റഡിനെ അവസാന പ്രീമിയർ ലീഗ്‌ മത്സരത്തിൽ ടോട്ടനം ഹോട്സ്പർ തകർത്തുവിട്ടത്. അതിനു ശേഷം പരിശീലകൻ ഒലെ ഗുണ്ണാർ സോൾക്ഷേറിന്റെ യൂണൈറ്റഡിലെ ഭാവി തന്നെ അവതാളത്തിലായിരിക്കുകയാണ്. പകരക്കാരനായി മുൻ ടോട്ടനം പരിശീലകനായ മൗറിസിയോ പൊചെട്ടിനോയെ പരിഗണിക്കുന്നുണ്ടെന്ന വാർത്തകളും ഉയർന്നു വന്നിരിക്കുകയാണ്.

എന്നാൽ ആ മത്സരത്തിൽ യുണൈറ്റഡ് പരിശീലകന്റെ മത്സരതന്ത്രത്തിൽ രോഷാകുലനായാണ് സൂപ്പർതാരം ബ്രൂണോ ഫെർണാണ്ടസ് കാണപ്പെട്ടത്. അത് ആദ്യപകുതിക്കു ശേഷം ടണലിലേക്ക് സഹതാരങ്ങളോട് വളരെ ഉറക്കെ സംസാരിച്ചു കൊണ്ടാണ് ബ്രൂണോ ഫെർണാണ്ടസ് ഡ്രസിങ് റൂമിലേക്ക് പോയത്. ആ സമയം മാച്ച് ഒഫീഷ്യൽ ആയിരുന്ന ഒരാൾ ഇംഗ്ലീഷ് മാധ്യമമായ മിററിനോട് സംഭവത്തേക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

“നിങ്ങൾക്ക് ആ സമയത്ത് അദ്ദേഹത്തെ മാത്രമേ കേൾക്കാൻ സാധിക്കുമായിരുന്നുള്ളൂ. ടണലിലേക്ക് വേഗത്തിൽ ഓടിപ്പോവുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് രോഷം പ്രകടമായിരുന്നു. കോപം കൊണ്ട് ഉറക്കെ പുലമ്പുന്നത് വ്യക്തമായി കേൾക്കാമായിരുന്നു. സഹതാരങ്ങളോട് രോഷാകുലനായാണ് അദ്ദേഹം സംസാരിച്ചത്. മാഞ്ചസ്റ്ററിന്റെ അഭിമാനം ഉയർത്തിപ്പിടിക്കാൻ കഴിയാത്തതിന് സഹതാരങ്ങളെ കുറ്റപ്പെടുത്തുകയായിരുന്നു അദ്ദേഹം.”

” അദ്ദേഹം ഉറക്കെ പറയുന്നുണ്ടായിരുന്നു: ‘നമ്മൾ മാഞ്ചസ്റ്റർ യുണൈറ്റഡാണ്. ഇതൊരിക്കലും സംഭവിക്കരുതായിരുന്നു.’. പരിശീലകനും അദ്ദേഹത്തിന്റെ രോഷത്തിന് പത്രമായിരുന്നു. തെറ്റായ മത്സരതന്ത്രത്തെകുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. മറ്റു പലരുടെയും ശബ്ദങ്ങൾ കേറ്റുവെങ്കിലും ഉയർന്നു കെട്ടിരുന്നത് ബ്രൂണോയുടെതായിരുന്നു” മാച്ച് ഒഫീഷ്യൽ പറഞ്ഞു.