ചുവന്ന ചെകുത്താന്മാരുടെ മിന്നുംതാരം ബ്രൂണോ ഫെർണാണ്ടസിനായി ശ്രമമാരംഭിച്ച് ബാഴ്സയും റയലും

Image 3
EPLFeaturedFootball

മാഞ്ചസ്റ്റർ യുണൈറ്റഡിനായി മിന്നും പ്രകടനം നടത്തുന്ന താരമാണ് പോർച്ചുഗീസ് മധ്യനിരതാരം ബ്രൂണോ ഫെർണാണ്ടസ്. കഴിഞ്ഞ ജനുവരി ട്രാൻസ്ഫറിൽ യുണൈറ്റഡിലെത്തിയ താരം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുക്കുന്നതിനും കഴിഞ്ഞ സീസൺ യൂറോപ്പ ലീഗ് സെമിഫൈനൽ വരെയെത്തുന്നതിലും മികച്ച പങ്കു വഹിച്ച താരമാണ് ബ്രൂണോ. ഇതുവരെ എല്ലാ കോമ്പറ്റിഷനുകളിൽ നിന്നായി 14 ഗോളുകൾ നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

എന്നാലിപ്പോൾ താരത്തിൽ ആകൃഷ്ഠരായി ലാലിഗ വമ്പന്മാരായ ബാഴ്സയും റയലും രംഗത്തെത്തിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടോട്ടനവുമായി നടന്ന ഞെട്ടിക്കുന്ന ആറു ഗോൾ തോൽവിയിൽ ആദ്യപകുതിയിൽ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൽക്ഷേർ ബ്രൂണോ ഫെർണാണ്ടസുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ആദ്യപകുതിക്കു ശേഷം ബ്രൂണോ ഫെർണാണ്ടസിനെ സബ് ചെയ്തതും താരത്തിനെ രോഷാകുലനാക്കിയിരുന്നു.

ഒലെയുടെ മോശം തന്ത്രങ്ങൾക്കെതിരെ ആഞ്ഞടിച്ച താരത്തിന്റെ നിയന്ത്രണമില്ലാത്ത പോക്ക് ഒലെയെയും രോഷാകുലനാക്കിയിട്ടുണ്ട്. എന്നാൽ ഇക്കാര്യം താരത്തിന്റെ ക്ലബ്ബിനു പുറത്തേക്കുള്ള വഴിയാണ് തുറക്കുന്നത്. ഈ അവസരം മുതലെടുത്തു ബ്രൂണോ ഫെർണാണ്ടസിനെ സ്വന്തമാക്കാനുള്ള നീക്കത്തിലാണ് ബാഴ്സയും റയൽ മാഡ്രിഡും.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ താരത്തിന്റെ നേതൃഗുണമാണ് ലാലിഗ വമ്പന്മാരെ ആകർഷിച്ചിരിക്കുന്നത്. ഇന്നലെ ന്യൂകാസിൽ യുണൈറ്റഡുമായി nഅടന്ന മത്സരത്തിൽ ഗോൾ നേടാനും യുണൈറ്റഡിനെ വിജയത്തിലേക്കു നയിക്കാനും ബ്രൂണോ ഫെർണാണ്ടസിനു സാധിച്ചിരുന്നു. മത്സരത്തിനെ ഏതു സമയത്തും മടിമറിക്കാനുള്ള താരത്തിന്റെ കഴിവാണ് റയലിനെയും ബാഴ്സയെയും താരത്തിനായി ശ്രമിക്കാൻ പ്രേരിപ്പിക്കുന്ന മറ്റൊരു കാരണം.