പോഗ്ബയെ യുണൈറ്റഡിനു ആവശ്യമുണ്ട്, പിന്തുണയുമായി ബ്രൂണോ ഫെർണാണ്ടസ് രംഗത്ത്

Image 3
EPLFeaturedFootball

മാഞ്ചസ്റ്റർ യുണൈറ്റഡിൽ  കോവിഡ് വിമുക്തനായി തിരിച്ചു വന്നതിനു ശേഷം ഫോം കണ്ടെത്താനാവാതെ വിഷമിക്കുന്ന ഫ്രഞ്ച്  സൂപ്പർതാരമാണ് പോൾ പോഗ്ബ.  ഏജന്റ് മിനോ  റിയോളയുടെ  ക്ലബ്ബ് വിടണമെന്ന പ്രസ്താവനക്ക് ശേഷം അസന്തുലിതമായ സ്ഥിതിവിശേഷമാണ് പോഗ്ബക്ക് യുണൈറ്റഡിൽ നേരിടേണ്ടി വന്നത്. അവസാന ഏഴു മത്സരങ്ങളിൽ വെറും   അഞ്ചു മത്സരങ്ങളിൽ മാത്രമാണ് താരത്തിനു സ്റ്റാർട്ട്‌ ചെയ്യാൻ സാധിച്ചത്.

പോർച്ചുഗീസ് മധ്യനിരതാരം ബ്രൂണോ ഫെർണാണ്ടസിന്റെ വരവോടെ പോഗ്ബക്ക് യുണൈറ്റഡിൽ പല മത്സരങ്ങളിലും ബെഞ്ചിലിരിക്കേണ്ട സാഹചര്യമാണുണ്ടായിട്ടുള്ളത്. അത്രക്കും മികച്ച പ്രകടനമാണ് ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ പോഗ്ബ ഇങ്ങനെ ബെഞ്ചിൽ ഇരിക്കേണ്ട തരമല്ലെന്നും യുണൈറ്റഡിനെ ഒരുപാട് സഹായിക്കാനാവുമെന്ന അഭിപ്രായക്കാരനാണ് ബ്രൂണോ ഫെർണാണ്ടസ്. എൻബിസി സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പോളുമായുള്ള ബന്ധം മികച്ചത് തന്നെയാണ്, അദ്ദേഹം ഇറ്റാലിയൻ സംസാരിക്കുന്നു.  എനിക്കും ഇറ്റാലിയൻ അറിയാം. ഞാൻ വന്നപ്പോൾ അദ്ദേഹത്തിനു പറിക്കുപറ്റി ഇരിക്കുകയായിരുന്നു. അദ്ദേഹം തിരിച്ചു വരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ഞങ്ങളിൽ നിന്നുമാകന്നൊരു സ്ഥലത്തു പരിശീലനം നടത്തുന്നത് കണ്ടു. ഞാൻ പരിശീലനം നടത്തുമ്പോൾ അദ്ദേഹം എന്നെ വിളിക്കാറുണ്ട്. ഞാൻ കളികാണാറുണ്ടെന്നും  ഭയപ്പെടേണ്ട അധികം വൈകാതെ ഞാൻ ശാരീരികമായി ഫിറ്റ്‌ ആവുമെന്നും  നിന്നെ എങ്ങനെ കണ്ടെത്താമെന്നു കാണിച്ചു തരാനാവുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.”

അദ്ദേഹത്തിന്റെ ആത്മവിശ്വാസമാണ് അത് കാണിച്ചു കാണിച്ചു തരുന്നത്. നമ്മെ മികച്ചതാക്കാനാണ് അദ്ദേഹം സഹായിക്കുന്നത്. അപ്പോൾ നമ്മളും അദ്ദേഹത്തെ സഹായിക്കേണ്ടതുണ്ട്. കഴിഞ്ഞ സീസൺ ഞങ്ങൾക്ക്  മികച്ച രീതിയിൽ പൂർത്തിയാക്കാൻ സാധിച്ചു. എന്നാൽ ഈ സീസണിന്റെ തുടക്കം അദ്ദേഹത്തിനു കോവിഡ് ബാധിച്ചതിനാൽ അദ്ദേഹം കുറച്ചു ബുദ്ദിമുട്ടിയിരുന്നു. പഴയ ഫോമിലേക്ക് തിരിച്ചെത്താൻ അദ്ദേഹം വളരെയധികം ബുദ്ദിമുട്ടിയിരുന്നു. വെസ്റ്റ്ഹാമിനെതിരായ ഗോൾ അദ്ദേഹത്തിനു ആത്മവിശ്വാസം നൽകുന്നതായിരുന്നു. ടീമിനു അദ്ദേഹത്തെ ആവശ്യമുണ്ട്. ഞങ്ങളെ സഹായിക്കാനുള്ള മേന്മ അദ്ദേഹത്തിനുണ്ട്. ” ബ്രൂണോ പറഞ്ഞു