അയ്യര്‍ ഇന്ത്യയിലെ അടുത്ത മത്സരത്തിലും കളിക്കാനിരിക്കുകയായിരുന്നു, വെളിപ്പെടുത്തി മക്കല്ലം
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പുതിയ സെന്‍സേഷണല്‍ ഓപ്പണര്‍ വെങ്കിടേഷ് അയ്യറെ പ്രശംസകൊണ്ട് മൂടി കെകെആര്‍ പരിശീലകന്‍ ബ്രെന്‍ഡം മക്കല്ലം. അസാധ്യ കഴിവുളള കളിക്കാരനാണ് വെങ്കിടേഷ് അയ്യരെന്നും മക്കല്ലം പറയുന്നു.
പോസ്റ്റ് മാച്ച് കോണ്‍ഫ്രന്‍സിലാണ് മുന്‍ കിവീസ് തീപ്പെരി ബാറ്റ്‌സ്മാന്‍ കൂടിയായ മക്കല്ലം വെങ്കിടേഷ് അയ്യരെ പ്രശംസ കൊണ്ട് മൂടിയത്.
‘വെങ്കിടേഷ് അയ്യര്‍ തികച്ചും അവിശ്വസനീയമായ കഥയാണ്. ഞങ്ങള്‍ ഇന്ത്യയിലായിരുന്നപ്പോള്‍ അദ്ദേഹം അടുത്ത ഗെയിം കളിക്കാന്‍ പോവുകയായിരുന്നു. തമാശയായി പറഞ്ഞാല്‍, അവന്റെ നല്ല സമയത്ത് അവിടെ ഇടവേള വന്നു. തന്റെ അവസരങ്ങള്‍ വളരെ അകലെയല്ലെന്ന് മനസ്സിലാക്കാന്‍ അതുകൊണ്ട് അവന് സാധിച്ചു. രണ്ട് മാസം കഠിനാധ്വാനം ചെയ്ത് അവന്‍ തകര്‍പ്പന്‍ പ്രകടനവും പുറത്തെടുത്തു’ മക്കല്ലം പറഞ്ഞു.
അക്രമണാത്സുക ഒളിപ്പിച്ച് തന്റെ ഉയരും ഉപയോഗപ്പെടുത്തിയാണ് അവന്‍ തന്റെ ഷോട്ടുകള്‍ കരുപ്പിടിപ്പിക്കുന്നതെന്നും അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും മക്കല്ലം കൂട്ടിച്ചേര്‍ത്തു.
‘ചില സമയങ്ങളില്‍ അവന്റെ ശൈലികള്‍ മാറ്റാന്‍ അയാള്‍ വെല്ലുവിളിക്കപ്പെടും. അദ്ദേഹത്തിന്റെ അക്രമണോത്സുകത അവനെ ഏറ്റവും സ്ഥിരതയുള്ളവനായിരിക്കണമെന്നില്ല. ഞങ്ങള്‍ ഇതുവരെ കണ്ട വെങ്കിടേഷ് അയ്യരായി അദ്ദേഹം തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ ഗെയിമില്‍ അദ്ദേഹത്തിന് വലിയൊരു ഭാവിയുണ്ട്, അവന്‍ വളരെ ബുദ്ധിമാനാണ്. ഈ സീസണില്‍ ഞങ്ങളുടെ വഴിത്തിരിവിന് അദ്ദേഹം ഒരു വലിയ ഉത്തേജകമായിരുന്നു’ മക്കല്ലം പറഞ്ഞ് നിര്‍ത്തി.
ഐപിഎല്ലില്‍ രണ്ടാം പാദ മത്സരത്തില്‍ മാത്രം കളിക്കാന്‍ അവസരം ലഭിച്ചിരുന്ന അയ്യര്‍ 128 സ്‌ട്രൈക്കറേറ്റല്‍ 370 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഇതാ പോയന്റ് ടേബിളില്‍ ഏഴാം സ്ഥാനത്തായിരുന്ന കൊല്‍ക്കത്തയെ ഫൈനല്‍ കളിക്കാന്‍ യോഗ്യരാക്കിയത്.