നെയ്മര്‍ ഫിഫ ബെസ്റ്റ് നേടും, പ്രശംസകൊണ്ട് മൂടി ബ്രസീലിയന്‍ ഇതിഹാസം

Image 3
FeaturedFootball

കാലങ്ങളായി വ്യക്തിഗത പുരസ്‌കാരങ്ങൾ സൂപ്പർതാരം നെയ്മർ ജൂനിയറിൽ നിന്നും അകന്നു പോവുകയാണെണെങ്കിലും ഭാവിയിൽ ലോകത്തിലെ ഏറ്റവും മികച്ച താരമാവാൻ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിരിക്കുകയാണ് മുൻ ലോകകപ്പ് ജേതാവും ബ്രസീലിയൻ ഗോൾകീപ്പറുമായ ക്‌ളോഡിയോ ടഫറേൽ. ഫിഫയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നെയ്മറെക്കുറിച്ച് സംസാരിച്ചത്

ബ്രസീലിനെ മറ്റൊരു വേൾഡ് കപ്പ് ജേതാവാക്കാൻ നെയ്മർക്ക് സാധിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം നെയ്മർ ഭാവിയിൽ സ്വന്തമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1994-ലെ വേൾഡ് കപ്പ് നേടിയ ബ്രസീൽ ടീമിലെ ഗോൾകീപ്പറായിരുന്നു ടഫറേൽ.

” നെയ്മർ ഒരു മികച്ച താരമാണ്. മനോഹരമായ രീതിയിലാണ് അദ്ദേഹം കളിക്കുന്നത്. അസാമാന്യനായ ഡ്രിബ്ലർ ആണ്. മികച്ച ഗോളുകൾ കണ്ടെത്താനും മിടുക്കനാണ്. ബ്രസീലിന് വളരെയധികം പ്രധാനപ്പെട്ട താരമാണ് നെയ്മർ. അദ്ദേഹത്തിനെ മികച്ച പ്രകടനം പുറത്തെടുക്കാനും അത്‌ വഴി മറ്റൊരു വേൾഡ് കപ്പ് കിരീടം കൂടി ബ്രസീലിന് നേടിയെടുക്കാനും കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു സൂപ്പർ സ്റ്റാറാണ് നെയ്മർ. പിഎസ്ജി vs ബയേൺ മത്സരത്തിൽ ഞാൻ പിഎസ്ജിയെയായിരുന്നു പിന്തുണച്ചിരുന്നത്.”

“കാരണം പിഎസ്ജിയിൽ ഒരുപാട് ബ്രസീൽ താരങ്ങലുണ്ട്. നെയ്മർ ചാമ്പ്യൻസ് ലീഗ് നേടാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാൽ അതിനു സാധിക്കാതെ പോയി. പക്ഷെ ഭാവിയിൽ അത്‌ സാധിച്ചേക്കും. അതോടൊപ്പം തന്നെ ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്‌കാരവും നെയ്മർ സ്വന്തമാക്കും. പക്ഷെ ഇത് ഫുട്ബോൾ ആണ്. എളുപ്പത്തിൽ നേടാൻ കഴിയില്ലെന്നു കൂടി ഓർമ്മപ്പെടുത്തുന്നു.” ടഫറേൽ അഭിപ്രായപ്പെട്ടു.