ഐഎസ്എല്ലിലേക്ക് ബ്രസീല്‍ സൂപ്പര്‍ താരം വരുന്നു, റാഞ്ചുന്നത് ഈ ക്ലബ്
മാര്‍സെലീന്യോയ്ക്ക് പിന്നാലെ മറ്റൊരു ബ്രസീല്‍ സൂപ്പര്‍ താരവും ഐഎസ്എല്‍ കളിക്കാന്‍ എത്തുന്നു. ബ്രസീലിയന്‍ മധ്യനിര താരമായ അലക്‌സ് ലിമായെ സ്വന്തമാക്കാന്‍ ജംഷഡ്പൂര്‍ എഫ്‌സി ഒരുങ്ങുന്നതായാണ് വാര്‍ത്തകള്‍. ലിമയുമായി ജംഷഡ്പൂര്‍ എഫ്‌സിയുടെ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
അമേരിക്കയിലെ പ്രമുഖ ക്ലബുകളില്‍ പന്ത് തട്ടിയിട്ടുളള താരമാണ് ലിമ. ചികാഗോ ഫയര്‍, ഹൗസ്റ്റണ്‍ ഡൈനമോ എന്നീ ക്ലബുകളില്‍ ലിമ പന്ത് തട്ടിയിട്ടുണ്ട്.
ബ്രസീലിയന്‍ ക്ലബ് ഗ്രെമിയോ മോവെന്‍സിന്റെ അക്കദമി താരമായ അലക്‌സ് സ്വിറ്റ്‌സര്‍ലന്‍ഡ്, അമേരിക്ക, ദക്ഷിണകൊറിയ, വിയറ്റ്‌നാം എന്നിവിടങ്ങളിലാണ് മുമ്പ് കളിച്ചിട്ടുള്ളത്.
വിയറ്റ്‌നാമിലെ പ്രശസ്ത ക്ലബായ ഹോചിമിന്‍ സിറ്റി എഫ്.സിക്കായാണ് ഒടുവില്‍ കളിച്ചത്. അലക്‌സ് ഹൂസ്റ്റണില്‍ കളിക്കുമ്പോള്‍ അവിടെ പരിശീലകനായിരുന്നത് ഓവന്‍ കോയ്‌ലാണ്. ഇപ്പോള്‍ ജംഷഡ്പുര്‍ പരിശീലകനായ കോയ്ല്‍ ഈ ബന്ധമുപയോഗിച്ചാണ് അലക്‌സിനെ കൂടെക്കൂട്ടാന്‍ ശ്രമിക്കുന്നത്.
ലിത്വാനിയന്‍ താരം നെരിജൂസ് വാല്‍സ്‌കിസ്, ഇം?ഗ്ലീഷ് താരം പീറ്റര്‍ ഹാര്‍ട്ട്‌ലി എന്നീ വിദേശതാരങ്ങള്‍ ഇതിനകം ജംഷഡ്പുരിലെത്തിയിട്ടുണ്ട്.