ബ്രസീല്‍ സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ ഐഎസ്എല്‍ ക്ലബ്, വന്‍ നീക്കം

ബ്രസീലയന്‍ സൂപ്പര്‍ താരം ഫിലിപ്പെ ലൂയീസിനെ സ്വന്തമാക്കാന്‍ ഐഎസ്എല്‍ ക്ലബായ നോര്‍ത്തീസ്റ്റ് യുണൈറ്റഡ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബ്രസീലിയന്‍ വമ്പന്മാരായ ഫ്‌ലമാംഗോയുടെ താരമാണ് ലൂയിസ്. ഈ നീക്കം വിജയം കാണുകയാണെങ്കില്‍ ഐഎസ്എല്‍ ചരുത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിംഗുകളില്‍ ഒന്നായി ഇത് മാറും.

ലെഫ്റ്റ് ബാക്കായ ലൂയിസിന് തന്റെ നിലവിലെ ക്ലബായ ഫ്‌ലമാംഗോയില്‍ ഒരു വര്‍ഷകരാര്‍ ശേഷിക്കെയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഈ ശ്രമം. സ്പാനിഷ് സൂപ്പര്‍ ക്ലബ് അത്‌ലറ്റികോ മാഡ്രിഡിനായി ഏറെ വര്‍ഷകാലം ബൂട്ടുകെട്ടിയിട്ടുള്ള ഈ മുപ്പത്തിയഞ്ചുക്കാരന്‍ ലൂയിസ് ബ്രസീല്‍ ദേശീയ ടീമിലും ഒരു കാലത്ത് സ്ഥിരസാന്നിധ്യമായിരുന്നു.

അത്‌ലറ്റിക്കോയെ കൂടാതെ ചെല്‍സി, അയാക്‌സ്, ഡിപ്പോര്‍ട്ടീവോ ലാ കൊരുണ, റയല്‍ മാഡ്രിഡ് റിസേര്‍വ്‌സ് തുടങ്ങിയ പ്രശസ്ത ക്ലബുകളുടെ താരമായിരുന്നു ഫിലിപ്പെ ലൂയിസ്. 35 വയസ്സാണ് ഈ ലെഫ്റ്റ്ബാക്കിന്റെ പ്രായം. ക്ലബ് ഫുട്ബാളില്‍ മാത്രം 534 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള ഫിലിപ്പെ ലൂയിസ് 21 ഗോളുകളും നേടിയിട്ടുണ്ട്.

2019ല്‍ കോപ്പ അമേരിക്കയും 2013-ല്‍ ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പും നേടിയ ബ്രസീലിയന്‍ ടീമില്‍ അംഗമായിരുന്നു ഫിലിപ്പെ ലൂയിസ്. ബ്രസീലിയന്‍ ദേശീയ ടീമിനായി മാത്രം 44 മത്സരങ്ങളില്‍ കളത്തിലിറങ്ങിയിട്ടുള്ള ഇദ്ദേഹം രണ്ട് അന്താരാഷ്ട്ര ഗോളുകളും നേടിയിട്ടുണ്ട്.

You Might Also Like