മുംബൈ നടത്തിയത് ഏറ്റവും മണ്ടന്‍ ലേലം, ആഞ്ഞടിച്ച് ഓസീസ് താരം

Image 3
CricketIPL

ഐപിഎല്‍ താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് നടത്തിയത് വളരെ മോശം നീക്കങ്ങളെന്ന് ഓസീസ് മുന്‍ താരം ബ്രാഡ് ഹോഗ്. രണ്ടോ മൂന്നോ കളിക്കാര്‍ക്കുവേണ്ടി മാത്രം പഴ്സിന്റെ ഭൂരിഭാഗവും ചെലവഴിച്ചശേഷം ശരാശരിയിലും താഴെയുള്ള മറ്റു കളിക്കാരെ മുംബൈ തെരഞ്ഞെടുത്തത് തിരിച്ചടിയാകുമെന്നാണ് ബ്രാഡ് ഹോഗ് വിമര്‍ശിക്കുന്നത്.

ജോഫ്ര ആര്‍ച്ചര്‍ക്കുവേണ്ടി മാത്രം 8 കോടി രൂപ ചെലവഴിച്ചത് വലിയ റിസ്‌കാണെന്ന് ഹോഗ് ചൂണ്ടിക്കാട്ടി. ഇഷാന്‍ കിഷന് 15 കോടിയിലധികം ചെലവഴിച്ചശേഷം ആര്‍ച്ചര്‍ക്കു വേണ്ടി 8 കോടി മാറ്റിവെച്ചത് റിസ്‌കാണ്. കഴിഞ്ഞ 18 മാസത്തിനിടെ രണ്ടു തവണ കൈമുട്ടിന് ശസ്ത്രക്രിയ നടത്തിയ കളിക്കാരനാണ് ആര്‍ച്ചര്‍. ഒരു പേസ് ബൗളര്‍ക്ക് സംഭവിക്കാവുന്ന മോശം പരിക്കുകളിലൊന്നാണ് ആര്‍ച്ചര്‍ക്ക് സംഭവിച്ചത്’ ബ്രാഡ് ഹോഗ്.

രോഹിത്, കിഷന്‍, സൂര്യ എന്നിവര്‍ക്കുശേഷം ഡേവിഡ് വരുന്നത് മറ്റൊരു റിസ്‌കാണ്. ആരാണ് അഞ്ചാം നമ്പറെന്നത് വലിയൊരു ചോദ്യമാണെന്നും ഹോഗ് പറയുന്നു.

ബൗളിംഗ് ഡിപ്പാര്‍ട്ടുമെന്റിലും ഈ പോരയിമയുണ്ടെന്ന് ഹോഗ് നിരീക്ഷിക്കുന്നു. മികച്ച സ്പിന്നര്‍മാരില്ല. പാണ്ഡ്യയ്ക്ക് പകരം വെക്കാവുന്ന ഫിനിഷര്‍മാരില്ല. അതുകൊണ്ടുതന്നെ മുംബൈയുടെ എക്കാലത്തേയും മോശം ലേലമാണിതെന്നും ഹോഗ് വ്യക്തമാക്കി.

ഇഷാന്‍ കിഷന്‍ (15.25 കോടി), ജോഫ്ര ആര്‍ച്ചര്‍ (8 കോടി) എന്നിവര്‍ക്ക് മാത്രമായി 23 കോടി രൂപയും ടിം ഡേവിഡിനായി 8.25 കോടി രൂപയുമാണ് മുംബൈ ചെലവഴിച്ചത്.

അതേസമയം, ലേലത്തിലെ ഏറ്റവും മോശം ഇടപെടല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റേതാണെന്നാണ് ഹോഗിന്റെ വിലയിരുത്തല്‍. ഷമിക്കും ഫെര്‍ഗൂസനും പിറകെയായിരുന്നു ഗുജറാത്ത്. കൂടാതെ 9 കോടി രൂപയ്ക്കുള്ള കളിക്കാരനാണോ തെവാതിയ. അദ്ദേഹം നല്ലൊരു ഓള്‍റൗണ്ടറാണ്. എന്നാല്‍, ഇത്രയും വലിയ തുകയ്ക്കുള്ള പ്രകടനം നടത്തിയിട്ടില്ല. ബാറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഏറെ വിടവുകളുണ്ട്. ആദ്യ സീസണില്‍ തന്നെ ഇവര്‍ അവസാന സ്ഥാനക്കാരാകാനാണ് സാധ്യതയെന്നും ഹോഗ് പറഞ്ഞു.

ഫൈനലിലെത്തുന്ന ടീമുകളിലൊന്ന് സിഎസ്‌കെ ആയിരിക്കുമെന്നാണ് ഹോഗ് പ്രവചിക്കുന്നത്. വളരെ നല്ല രീതിയിലാണ് അവര്‍ ലേലത്തില്‍ കളിക്കാരെ നേടിയത്. ഫാഫ് ഡു പ്ലസിസിന് മികച്ച പകരക്കാരനായിരിക്കും കോണ്‍വെ. മില്‍നെയും ജോര്‍ദനും അവര്‍ക്ക് നേട്ടമാകും. എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെയ്ക്ക് എല്ലാ ഡിപ്പാര്‍ട്ട്മെന്റിലും മികവുറ്റവരുണ്ട്. അവര്‍ തീര്‍ച്ചയായും ഫൈനലിലെത്തുമെന്നും ഹോഗ് വിലയിരുത്തി.