കൊടുങ്കാറ്റിന് ഇനി ഒരൊറ്റ പേരേയുളളൂ, സ്റ്റേഡിയം നിന്ന് കത്തിച്ച് നരെയെന്റെ ഫിഫ്റ്റി

Image 3
CricketCricket News

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയെന്‍. കേവലം 13 പന്തിലാണ് വിന്‍ഡീസ് താരം അര്‍ധ സെഞ്ച്വറി അടിച്ചെടുത്തത്. ഇതോടെ ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറി എന്ന നേട്ടം സുനില്‍ നെരെയെന്‍ സ്വന്തം പേരിലാക്ക.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ രണ്ടാം ക്വാളിഫയറിലായിരുന്നു നരെയ്ന്റെ ഈ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം. അഞ്ച് ഫോറും ആറ് സിക്സറുകളും നരെയ്ന്‍ പറത്തി.

നേരിട്ട ആദ്യ പന്തില്‍ റണ്‍സ് നേടാതെപോയ നരെയെന്‍ തൊട്ടടുത്ത പന്തുകളില്‍ 6, 4, 4, 6, 6, 4, 6, ഡോട്ട്, 4, 6, 1, 6 എന്നിങ്ങനെ വെടിക്കെട്ടിന് തിരികൊളുത്തി. പുറത്താകുമ്പോള്‍ 16 പന്തില്‍ 57 റണ്‍സുണ്ടായിരുന്നു നരെയെന്.

നരെയെന്റെ ബാറ്റിംഗ് കരുത്തില്‍ വിക്ടോറിയന്‍സ്, ചലഞ്ചേഴ്സ് മുന്നോട്ടുവെച്ച 149 റണ്‍സ് വിജയലക്ഷ്യം വെറും 12.5 ഓവറില്‍ മറികടന്നു. നായകന്‍ ഇമ്രുല്‍ കയീസും(22), ഫാഫ് ഡുപ്ലസിസും(30*), മൊയീന്‍ അലിയും(0*) വിക്ടോറിയന്‍സിന്റെ ജയമുറപ്പിച്ചു.

ഇന്ത്യയുടെ യുവ്രാജ് സിംഗിന്റെയും വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്സിന്റെയും അഫ്ഗാന്റെ ഹസ്രത്തുള്ള സസായിയുടേയും പേരിലാണ് കുട്ടിക്രിക്കറ്റിലെ വേഗമേറിയ അര്‍ധ സെഞ്ച്വറിയുടെ റെക്കോര്‍ഡ്. മൂവരും കേവലം 12 പന്തിലാണ് അര്‍ധ സെഞ്ച്വറി നേടിയത്.